Friday, 19th April 2024

1.വളര്‍ത്തുനായ്ക്കൾക്ക് “റേബീസ് വാക്സിൻ സര്‍ട്ടിഫിക്കറ്റും ലൈസൻസും ” ക്യാമ്പുകൾ തുടങ്ങി

 മൃഗസംരക്ഷണ വകുപ്പ് പേവിഷബാധാ പ്രതിരോധപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സംസ്ഥാനത്തെ മുഴുവൻ വളർത്തു നായ്ക്കൾക്കും പേവിഷബാധാ രോഗപ്രതിരോധ കുത്തിവെയ്പ്പ് ക്യാമ്പുകൾ തുടങ്ങി.വളര്‍ത്തുനായ്ക്കൾക്ക് ലൈസൻസ് നിർബന്ധമാക്കിക്കൊണ്ട് തദ്ദേശ സ്വയം ഭരണ വകുപ്പ് ഉത്തരവിറക്കിയതിനാലാണ്

അടിയന്തിരമായി സംസ്ഥാന വ്യാപകമായി ക്യാമ്പുകൾ തുടങ്ങിയത്.ഇനി മുതൽ പേവിഷബാധാ പ്രതിരോധ കുത്തിവയ്പ്പ് നൽകിയ  സർട്ടിഫിക്കറ്റുണ്ടെങ്കിൽ മാത്രമേ പഞ്ചായത്തുകൾ ലൈസൻസ് നൽകൂ. നായ്ക്കളെ വളര്‍ത്തുന്നവരെല്ലാം സെപ്റ്റംബർ 15 നകം അവയ്ക്ക് പേവിഷ പ്രതിരോധ കുത്തിവയ്പ് നൽകി  ലൈസൻസ് എടുത്തിരിക്കണം. മാത്രമല്ല ലൈസൻസ് വ്യവസ്ഥകൾ പാലിക്കാതെ നായ്ക്കളെ വളര്‍ത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടികൾ തദ്ദേശസ്വയംഭരണ വകുപ്പ് സ്വീകരിക്കും.സെപ്റ്റംബര്‍ 15 വരെ സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് മൃഗാശുപത്രികൾ കേന്ദ്രീകരിച്ച് സംഘടിപ്പിയ്ക്കുന്ന പേവിഷ പ്രതിരോധ വാക്സിനേഷൻ ക്യാമ്പുകളിൽ പ്രതിരോധ കുത്തിവയ്പ്പ് എടുക്കുന്നതിനുള്ള സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *