കേരള വെറ്ററിനറി ആന്‍റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്സിറ്റിയുടെ മൂന്നാമത് ബിരുദദാനചടങ്ങ് 28-03-2020 ന് 11.00 മണിക്ക് വെറ്ററിനറി യൂണിവേഴ്സിറ്റി ആസ്ഥാനത്ത് വെച്ച് നടത്തുന്നു. 31-12-2019 ന് മുന്‍പായി പോസ്റ്റ് ഗ്രാജ്വേറ്റ്, ഗ്രാജ്വേറ്റ്, ഡിപ്ലോമ ബിരുദം പാസ്സായവര്‍ക്ക് സര്‍വ്വകലാശാല ചാന്‍സിലറും ഗവര്‍ണ്ണറുമായ ആരിഫ് മുഹമ്മദ് ഖാന്‍ ബിരുദദാനം നല്‍കും. സര്‍വ്വകലാശാല പ്രോ ചാന്‍സിലറും വനം മൃഗസംരക്ഷണ ഡയറി വികസന വകുപ്പ് മന്ത്രിയുമായ അഡ്വ: കെ. രാജുവും ഇന്ത്യ ഗവണ്‍മെന്‍റിന്‍റെ മുന്‍ ആനിമല്‍ ഹസ്ബന്‍ഡറി കമ്മീഷണറുമായ ഡോ സുരേഷ് എസ്. ഹൊണ്ണപ്പഗോളും മുഖ്യാതിഥികള്‍ ആയിരിക്കും. സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം. ആര്‍. ശശീന്ദ്രനാഥ്, രജിസ്ട്രാര്‍ ഡോ. എന്‍. അശോക്, ജനപ്രതിനിധികള്‍, സര്‍വ്വകലാശാല ഭരണസമിതി അംഗങ്ങള്‍, ഉദ്യോഗസ്ഥര്‍, വിദ്യാര്‍ത്ഥികള്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിക്കും.
Friday, 26th February 2021
Leave a Reply