Monday, 28th April 2025

വാഴ
വാഴയില്‍ ഇലപ്പുളളി രോഗത്തിനു സാധ്യതയുണ്ട്. മുന്‍കരുതലായി 20 ഗ്രാം സ്യൂഡോമോണാസ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് കുളിര്‍ക്കെ തളിക്കുക. ഇലപ്പുള്ളിരോഗം കാണുകയാണെങ്കില്‍ ഹെക്‌സാകൊണാസോള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ അല്ലെങ്കില്‍ ഒരു മി.ലി പ്രോപികൊണാസോള്‍ ഒരു ലീറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലയുടെ അടിയില്‍ പതിയക്കവിധം കുളിര്‍ക്കെ തളിക്കുക. മഴയില്ലാത്ത സമയത്ത് മാത്രം കീടനാശിനി പ്രയോഗം നടത്തുക. വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ നീര്‍വാര്‍ച്ചാ സൗകര്യങ്ങള്‍ ഉറപ്പുവരുത്തുക.
കവുങ്ങ്
കവുങ്ങിലെ മഹാളി രോഗത്തിന് പ്രതിരോധ നടപടിയായി ഒരു ശതമാനം വിര്യമുള്ള ബോര്‍ഡോ മിശ്രിതം തളിക്കുക. അല്ലെങ്കില്‍ രണ്ട് ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ പശ ചേര്‍ത്ത് 45 ദിവസത്തെ ഇടവേളകളില്‍ തളിച്ചു കൊടുക്കുക. മഴയില്ലാത്ത സമയത്ത് മാത്രം കീടനാശിനി പ്രയോഗം നടത്തുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *