Saturday, 10th June 2023

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള പിലിക്കോട് ഉത്തര മേഖല കാര്‍ഷിക ഗവേഷണ കേന്ദ്രത്തില്‍ വച്ച് ഫെബ്രുവരി 19 മുതല്‍ 28 വരെ R A R S ഫാം കാര്‍ണിവല്‍ സഫലം –2023, നടത്താന്‍ തീരുമാനിച്ചിരിക്കുന്നു. ഉത്തര മേഖലയിലെ കാര്‍ഷിക മേഖലയ്ക്ക് കൈത്താങ്ങായി സംഘടിപ്പിക്കുന്ന പ്രസ്തുത ഫാം കാര്‍ണിവല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉല്‍ഘാടനം നിര്‍വഹിക്കുന്നു. ഈ ഫാം ഷോയില്‍ വാണിജ്യ സ്റ്റാളുകള്‍, ഭക്ഷ്യോല്‍പ്പന്ന സ്റ്റാളുകള്‍ മുതലായവ ക്രമീകരിക്കാന്‍ താല്പര്യമുള്ളവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. അപേക്ഷകര്‍ ജനുവരി 23 -ന് മുന്‍പായി adrpil@kau.in എന്ന ഇ-മെയില്‍ വിലാസത്തില്‍ താത്പര്യം അറിയിക്കുകയോ, 7306234758/ 9633406694 ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന്ന് പിലിക്കോട് പ്രാദേശിക കാര്‍ഷിക ഗവേഷണ കേന്ദ്രം അസ്സോസിയേറ്റ് ഡയറക്ടര്‍ അറിയിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *