കാലാവസ്ഥ വ്യതിയാനം പ്രവചനാതീതമായ ഈ കാലഘട്ടത്തില്‍ കര്‍ഷകര്‍ക്ക് അവരുടെ ഏക വരുമാന മാര്‍ഗമായ കാര്‍ഷികവിളകളെ സംരക്ഷിക്കുന്നതിനുള്ള മാര്‍ഗമാണ് വിള ഇന്‍ഷുറന്‍സ് പദ്ധതി. പ്രകൃതിക്ഷോഭം, വന്യജീവി ആക്രമണം എന്നിവ കര്‍ഷകര്‍ക്ക് എന്നും ഭീഷണിയാണ്. ഇത്തരം നാശനഷ്ടങ്ങളില്‍ നിന്നും കര്‍ഷകരെയും അവരുടെ കുടുംബത്തെയും സംരക്ഷിക്കുന്നതിനു വേണ്ടിയാണ് സംസ്ഥാന സര്‍ക്കാര്‍ വിള ഇന്‍ഷുറന്‍സ് പദ്ധതി നടപ്പിലാക്കിവരുന്നത്. ജൂലൈ 7 വരെ ഒരാഴ്ചക്കാലം എല്ലാ പഞ്ചായത്തിലും ഇന്‍ഷുറന്‍സ് ക്യാമ്പയിനും സംഘടിപ്പിക്കുകയാണ്. കര്‍ഷകര്‍ക്ക് കൃഷി ഭവനുകളില്‍ വരാതെ ഓണ്‍ലൈനായി തന്നെ വിള ഇന്‍ഷുറന്‍സ് പദ്ധതിയില്‍ ചേരുന്നതിനും പോളിസി കരസ്ഥമാക്കുന്നതിനുമുളള അവസരവും ഉണ്ട്. ഓണ്‍ലൈനായി ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമാകുന്നതിന് www.aims.kerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കാവുന്നതാണ് .
Monday, 28th April 2025
Leave a Reply