
കൊവിഡ് കാലത്തും തുടർന്നും ഭക്ഷ്യക്ഷാമമുണ്ടാകാതെ കേരളത്തിന് സുരക്ഷിതവും സുഭിക്ഷവുമായ ഭക്ഷണം ഉറപ്പ് വരുത്തുന്ന സംസ്ഥാന സർക്കാരിന്റെ “സുഭിക്ഷ കേരളം” പദ്ധതിയുടെ ഭാഗമായി നെൽവിത്ത് ഉത്പാദനം ശക്തിപ്പെടുത്തുവാൻ അമ്പലവയൽ കാർഷിക ഗവേഷണ കേന്ദ്രം മുന്നോട്ട് വരുന്നു. കാലം തെറ്റാതെ ഒന്നാം വിളയും രണ്ടാം വിളയും കൃഷിയിറക്കാനാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. തുടർന്ന് പയർ വർഗ്ഗ വിളകളും പച്ചക്കറിയും മൂന്നാം വിളയായും കൃഷി ചെയ്യും. വയനാടൻ നെല്ലിനങ്ങളായ ഗന്ധകശാല, ജീരകശാല തുടങ്ങിയവയും അമ്പലവയലിൽ വികസിപ്പിച്ച നെല്ലിനമായ ദീപ്തിയടക്കമുള്ള ഇനങ്ങളാണ് 5 ഹെക്ടർ വരുന്ന പാടത്ത് കൃഷിയിറക്കുന്നത്. തിരുവാതിര ഞാറ്റുവേലയായ ഇന്നലെയാണ് കൃഷി തുടങ്ങിയത്, ഞാറുനടൽ പൂർണ്ണമായും യന്ത്രമുപയോഗിച്ചാണ്. ഇതിനോടൊപ്പം പൂപ്പൊലി ഉദ്യാനത്തിലെ 2 ഏക്കർ സ്ഥലത്ത് കരനെൽ കൃഷിയുമുണ്ട്.
Leave a Reply