Saturday, 27th July 2024

വെള്ളരിവര്‍ഗ വിളകളിലെ ചൂര്‍ണ്ണ പൂപ്പിനെ നിയന്ത്രിക്കാനായി 20ഗ്രാം അല്ലെങ്കില്‍ 5മില്ലി ലിറ്റര്‍ ട്രൈക്കൊഡെര്‍മ ലായനി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി ഇലകളുടെ പ്രതലത്തില്‍ വീഴത്തക്ക വിധം തളിക്കുക. രോഗം കൂടിവരുന്ന സാഹചര്യത്തില്‍ ടെബുകൊണാസോള്‍ 1.5 മില്ലി/ലിറ്റര്‍ എന്ന തോതില്‍ രണ്ടാഴ്ച്ച കൂടുമ്പോള്‍ കുറഞ്ഞത് മൂന്നു തവണയെങ്കിലും തളിച്ചുകൊടുക്കുക.

പയറിന്റെ കരിവള്ളിക്കേടും മുളകിന്റെ ആന്ത്രാക്‌നോസിനും മുന്‍കരുതലായി 20 ഗ്രാം സ്യുഡോമോണാസ് ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കിയ ലായനി ചെടിയില്‍ തളിച്ചു കൊടുക്കുക. അല്ലെങ്കില്‍ 2.5 ഗ്രാം കോപ്പര്‍ ഓക്‌സിക്ലോറൈഡ് ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കിതളിച്ച് കൊടുക്കുകയോ കാര്‍ബെന്‍ഡാസിം – മാങ്കോസെബിന്റെയും മിശ്രിതം 2 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി ചെടിയില്‍ തളിച്ച് കൊടുക്കുകയോ ചെയ്യുക.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *