Saturday, 28th November 2020
കൽപ്പറ്റ:: കേന്ദ്ര സർക്കാരിന്റെ  ആസ്പിരേഷൻ ജില്ലാ പദ്ധതിയിലുൾപ്പെട്ട കൃഷി കല്യാൺ അഭിയാൻ പദ്ധതിയും കേന്ദ്ര സർക്കാരിന്റെ ഇലക്ട്രോണിക്സ് ആൻറ് ഐ.ടി. മന്ത്രാലയത്തിന് കീഴിലെ ഓൺലൈൻ പോർട്ടലായ വികാസ് പീഡിയയും ചേർന്ന്  സൗജന്യ കാർഷിക സെമിനാർ നടത്തി.    . വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ,കൃഷി ജാഗരൺ കിസാൻ ക്ലബ്ബ്, അഗ്രികൾച്ചർ വേൾഡ് കാർഷിക മാസിക , ട്രോപിക്കൽ അഗ്രോ, ആദിമ കാർഷികോൽപ്പാദക കമ്പനി, വേവിൻ പ്രൊഡ്യൂസർ കമ്പനി എന്നിവയുടെ സഹകരണത്തോടെയാണ് സെമിനാർ  നടത്തിയത്. . മാനന്തവാടി എരുമത്തെരുവിൽ വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി ഹാളിൽ നടന്ന  സെമിനാർ  ഡയറക്ടർ ഫാ: പോൾ കൂട്ടാല ഉദ്ഘാടനം ചെയ്തു. .  ഫലവർഗ്ഗ വിളകളിലെ ഭാവി പ്രതീക്ഷകൾ എന്ന വിഷയത്തിൽ  കേരള കാർഷിക സർവ്വകലാശാല അമ്പലവയൽ കൃഷി വിജ്ഞാൻ കേന്ദ്രത്തിലെ അസിസ്റ്റൻറ് പ്രൊഫസർ (ഹോർട്ടി കൾച്ചർ ) ഡോ: എസ്. സിമിയും കാർഷിക മേഖലയിലെ ഓൺലൈൻ സംവിധാനങ്ങൾ എന്ന വിഷയത്തിൽ വികാസ് പീഡിയ സ്റ്റേറ്റ് കോഡിനേറ്റർ സി.വി.ഷിബുവും   ജൈവ ഉല്പാദന ഉപാധികൾ എന്ന വിഷയത്തിൽ ട്രോപിക്കൽ അഗ്രോയിലെ കെമിസ്റ്റ് അനൂപും    ക്ലാസ്സെടുത്തു. ആദിമ കാർഷിക ഉല്പാദക  കമ്പനി ചെയർമാൻ സുരേഷ് പാലോട്ട് അധ്യക്ഷത വഹിച്ചു  .. വയനാട് സോഷ്യൽ സർവ്വീസ് സൊസൈറ്റി അസോസിയേറ്റ്  ഡയറക്ടർ  ഫാ: ജിനോജ് പാലത്ത്തടത്തിൽ, പ്രോജക്ട് ഓഫീസർ പി.എ. ജോസ്, 

വേവിൻ പ്രൊഡ്യൂസർ കമ്പനി ഡയറക്ടർ കെ.രാജേഷ്, എം.ടി.ധന്യ, ജോർജ് ജോസഫ് , എൻ.ജെ. ജോമേഷ് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *