കേരള സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷന്റെ ഏറ്റവും പുതിയ ബ്രാന്റായ കോക്കോ റോയല്‍ വെളിച്ചെണ്ണയുടെ വിപണി ലോഞ്ചിംഗ് 5-2-2022ന് ശനിയാഴ്ച കോഴിക്കോട് കെ.പി.എം. ട്രൈപെന്റ ഹോട്ടലില്‍ ശ്രീ. തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ.യുടെ അധ്യക്ഷതയില്‍ ചേരുന്ന ചടങ്ങില്‍വെച്ച് ബഹു. റവന്യൂ വകുപ്പ് മന്ത്രി ശ്രീ. കെ.രാജന്‍ നിര്‍വ്വഹിക്കുകയാണ്. ബഹു. കോഴിക്കോട് എം.പി. ശ്രീ. എം.കെ.രാഘവന്‍ അവര്‍കളും മറ്റ് രാഷ്ട്രീയ, സാമൂഹ്യ, വാണിജ്യ പൊതുരംഗങ്ങളിലെ പ്രമുഖര്‍ സന്നിഹിതരായിരിക്കും.
സര്‍വ്വത്ര മായം കലര്‍ന്ന ആരോഗ്യത്തിന് ഹാനികരമായ വെളിച്ചെണ്ണ അരങ്ങ് വാഴുന്ന വിപണിയില്‍ മായം കലരാത്ത ശുദ്ധമായതും, ഗുണമേന്മയുള്ള അഗ്മാര്‍ക്ക്, ഐ.എസ്.ഒ. സാക്ഷ്യപത്രങ്ങള്‍ കൂടി നേടിയ ഡബിള്‍ ഫില്‍റ്റേര്‍ഡ്, റോസ്റ്റഡ് വെളിച്ചെണ്ണ ബ്രാന്റാണ് കൊക്കോ റോയല്‍.
മായം കലരാത്ത ശുദ്ധമായ ഗുണമേന്മയുള്ള വെളിച്ചെണ്ണ ലഭ്യത ഉപഭോക്താവിന്റെ അവകാശമാണ് എന്ന ഉത്തരവാദിത്വബോധത്തോടെയാണ് കേരള സംസ്ഥാന നാളികേര വികസന കോര്‍പ്പറേഷനും കൊക്കോ റോയല്‍ കേരോത്പന്നങ്ങളുടെ കേരളത്തിലേയും ദേശ-വിദേശ വിപണികളിലെയും എക്‌സ്‌ക്ലൂസീവ് വിതരണക്കാരായ യെന്‍ഫോര്‍ വെന്‍ചേര്‍സ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയും ഉല്‍പാദന വിതരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്.
ഫെബ്രുവരി ആദ്യവാരം കൊക്കോ റോയല്‍ വെളിച്ചെണ്ണ കേരള വിപണിയില്‍ ലഭ്യമാകുന്നതിന്റെ ഭാഗമായി തിരുവനന്തപുരം ആറ്റിങ്ങലിലുള്ള നാളികേര കോര്‍പ്പറേഷന്റെ ഇന്റഗ്രേറ്റഡ് കോക്കനട്ട് പ്രോസ്സസ്സിംഗ് കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ആധുനിക വെളിച്ചെണ്ണ പ്ലാന്റില്‍ നിന്നുള്ള കൊക്കോ റോയല്‍ വെളിച്ചെണ്ണയുടെ ആദ്യ കണ്‍സൈന്‍മെ്ന്റ് 7.2.2022ന് തിങ്കളാഴ്ച ആറ്റിങ്ങള്‍ ഫാക്ടറി പരിസരത്ത് വെച്ച് ഫ്‌ളാഗ് ഓഫ് ചെയ്യുകയാണ്.
Saturday, 7th September 2024
Leave a Reply