പട്ടികവര്‍ഗത്തില്‍പ്പെട്ട തൊഴില്‍ രഹിതര്‍ക്ക് തൊഴില്‍ സംരംഭം തുടങ്ങാന്‍ പട്ടികവര്‍ക്ഷ വികസന വകുപ്പും പൊതുമേഖലാസ്ഥാപനമായ മീറ്റ് പ്രോഡക്ട്‌സ് ഓഫ് ഇന്‍ഡ്യയും സംയുക്തമായി ചേര്‍ന്ന് സംശുദ്ധവും സംപുഷ്ടവുമായ എംപിഐയുടെ ഇറച്ചിയും ഇറച്ചി ഉല്‍പ്പന്നങ്ങളുടെയും വിപണനം നടത്താനുള്ള ഷോപ്പുകള്‍ സ്ഥാപിച്ചു നല്‍കുന്നു. ഒരു ഗുണഭോക്താവിന് സൗജന്യമായി 3 ലക്ഷം രൂപയുടെ മുതല്‍മുടക്കിലാണ് മീറ്റ് ഷോപ്പുകള്‍ സ്ഥാപിച്ചു നല്‍കുന്നത്. പ്രവര്‍ത്തന മൂലധനവും വാടകമുറിക്കുള്ള സെക്യൂരിറ്റി തുകയും ഇതില്‍ ഉള്‍പ്പെടും. വൈദ്യുതി കണക്ഷനുള്ള 100 ടൂ മീറ്റര്‍ വിസ്തീര്‍ണ്ണമുളള കടമുറി വാടകയ്‌ക്കോ സ്വന്തമായോ ഗുണഭോക്താവ് കണ്ടെത്തി അറിയിക്കണം. ആകെ 10 പേര്‍ക്കാണ് ഇപ്പോള്‍ ഈ ആനുകൂല്യം നല്‍കുന്നത്. അപേക്ഷകള്‍ അതത് ജില്ലകളില്‍ ഡെവലപ്‌മെന്‍്‌റ് ഓഫീസറുടെ ശുപാര്‍ശകളോടെ ലഭിക്കേണ്ട അവസാന തീയതി 31/07/2024. കൂടുതല്‍ വിവരങ്ങള്‍ക്ക് അസിസ്റ്റന്റ് മാനേജര്‍ (മാര്‍ക്കറ്റിംഗ്), എം പി ഐ ലിമിറ്റഡ്, എടയാര്‍ പി.ഒ, കൂത്താട്ടുകുളം. കൂടുതല്‍ വിവരങ്ങള്‍ക്ക് 8281110007 എന്ന ഫോണ്‍ നമ്പറിലോ mpiedayarmkt@gmail.com എന്ന ഇമെയില്‍ വിലാസത്തിലോ പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ 5 മണി വരെയുള്ള സമയങ്ങളില്‍ ബന്ധപ്പെടുക
Friday, 13th December 2024
Leave a Reply