Friday, 18th October 2024

മണ്ണുത്തി കേരള വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള വര്‍ക്ഷീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡയറി ആന്റ് ഫുഡ്‌ടോക്‌നോളജിയില്‍ അവസാന വര്‍ഷ ബി.ടെക് (ഡയറി ടെക്‌നോളജി), ബി.ടെക് (ഫുഡ് ടെക്‌നോളജി) വിദ്യാര്‍ത്ഥികള്‍ പാഠ്യപദ്ധതിയുടെ ഭാഗമായി നാലുദിവസത്തെ പാല്‍- ഭക്ഷ്യോല്‍പ്പന്ന നിര്‍മ്മാണ പരിശീലനം നല്‍കുന്നു. വിവിധ മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളായ പാല്‍പേഡ, ഗുലാബ് ജാമുന്‍, യോഗര്‍ട്ട്, പനീര്‍, പനീര്‍അച്ചാര്‍, ശ്രീഖണ്ഡ്, ഐസ്‌ക്രീം, കുല്‍ഫി, കെച്ചപ്പ്, സ്‌ക്വാഷ്, ജെല്ലി, ജാം, മഫിന്‍സ് എന്നിവയുടെ നിര്‍മ്മാണവും അനുബന്ധ നിര്‍മ്മാണ ഉപകരണങ്ങളും വിപണന സാധ്യതകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരിശീലന പരിപാടി പൂര്‍ത്തിയാക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നതാണ്. രജിസ്‌ട്രേഷന്‍ ഫീസ് 2000/- രൂപയാണ്. രജിസ്‌ട്രേഷന്‍ ചെയ്യാനുള്ള അവസാന തീയതി ഈ മാസം 26 (23/06/2022). കൂടുതല്‍ വിവരങ്ങള്‍ക്ക് 8848656355, 9895958226 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *