Monday, 28th October 2024

കാര്‍ഷിക സര്‍വ്വകലാശാല കമ്മ്യൂണിക്കേഷന്‍ സെന്റര്‍ മണ്ണുത്തിയില്‍ വച്ച് 25.7.23 ന് രാവിലെ 10 മണിക്ക് വാണിജ്യാടിസ്ഥാനത്തിലുള്ള ആട് വളര്‍ത്തല്‍ എന്ന വിഷയത്തില്‍ ഏകദിന പ്രായോഗിക പരിശീലനം സംഘടിപ്പിക്കുന്നു. ആടുകളുടെ വിവിധ ഇനം ബ്രീഡുകള്‍, തെരെഞ്ഞെടുപ്പ് ശാസ്ത്രീയമായ തീറ്റക്രമം, ആട്ടിന്കൂട് നിര്‍മ്മാണം, ആരോഗ്യ പരിപാലനം, ശാസ്ത്രീയ പ്രജനന രീതി തുടങ്ങി ആദായകരമായ ആട് വളര്‍ത്തല്‍ നടത്തുന്നതിന് വേണ്ട ശാസ്ത്രീയ നിര്‍ദ്ദേശങ്ങള്‍, മാര്‍ക്കറ്റിംഗ്, ആട് ഫാം പ്രൊജക്റ്റ് എന്നിവയെക്കുറിച്ച് വിശദമായ ക്ലാസ്സും ആട് ഫാം സന്ദര്‍ശനവും ഉള്‍പ്പെടുത്തിയാണ് ട്രെയിനിങ് ക്രമീകരിച്ചിരിക്കുന്നത്. പ്രസ്തുത ട്രെയ്‌നിങ്ങില്‍ പങ്കെടുക്കാന്‍ താല്‍പ്പര്യമുള്ളവര്‍ 22.7.23 നുള്ളില്‍ 0487-2370773 എന്ന നമ്പറില്‍ പ്രവര്‍ത്തിദിവസങ്ങളില്‍ (10 മാ -5 ുാ) വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്.

 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *