Thursday, 12th December 2024

നവംബര്‍ മാസത്തിലെ ആദ്യ രണ്ടാഴ്ച്ചകള്‍ കാബേജ്, കോളിഫ്‌ളവര്‍ തുടങ്ങിയ ശീതകാല പച്ചക്കറി വിളകള്‍ പ്രധാന കൃഷിയിടത്തിലേക്ക് പറിച്ചു നടുന്നതിനു അനുയോജ്യമായ സമയമാണ്. ഒക്ടോബര്‍ ആദ്യ വാരത്തില്‍ വിത്തിട്ടു മുളപ്പിച്ച തൈകളില്‍ നിന്നും 30 ദിവസം പ്രായമായതും 4 മുതല്‍ 5 ഇല പരുവം എത്തിയതുമായ തൈകള്‍ ആണ് പ്രധാന കൃഷിയിടത്തിലേക്കോ ഗ്രോബാഗിലേക്കോ പറിച്ചുനടീലിനായി ഉപയോഗിക്കേണ്ടത്. പറിച്ചു നടീലിനായി നിലമൊരുക്കല്‍ പൂര്‍ത്തിയായ കൃഷിയിടങ്ങളില്‍ 30 സെ.മീ ഉയരത്തില്‍ വരമ്പുകള്‍ കോരി അതില്‍ രണ്ടു വരികള്‍ തമ്മില്‍ 60 സെന്റിമീറ്ററും രണ്ടു ചെടികള്‍ തമ്മില്‍ 45 – 60 സെന്റീമീറ്ററും അകലത്തില്‍ തൈകള്‍ പറിച്ചു നടാവുന്നതാണ്. ഗ്രോബാഗിലാണ് നടുന്നതെങ്കില്‍ നട്ട ചെടികള്‍ 3 മുതല്‍ 4 ദിവസം തണലില്‍ വച്ചതിനു ശേഷം നല്ല വെയില്‍ കിട്ടുന്ന സ്ഥലത്തേക്ക് മാറ്റി വെക്കണം.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *