
അട്ടപ്പാടിയിലെ ആദിവാസി ഗോത്ര വിഭാഗങ്ങളെ ആരോഗ്യമുള്ള ഒരു ജനതയാക്കി മാറ്റിയെടുക്കുന്നത്തിനു സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് കൃഷിവകുപ്പ് മന്ത്രി പി പ്രസാദ്. അട്ടപ്പാടി മില്ലറ്റ് വില്ലേജ് പദ്ധതിയുടെ രണ്ടാംഘട്ടമായി നടപ്പിലാക്കുന്ന അട്ടപ്പാടി ആദിവാസി സമഗ്ര സുസ്ഥിര കാര്‍ഷിക വികസന പദ്ധതിയുടെ ഭാഗമായി ചീരക്കടവില്‍ നിര്‍മിച്ച ചെറു ധാന്യ സംസ്‌കരണ ശാലയുടെ ഉദ്ഘാദനം നിര്‍വഹിച്ചുകൊണ്ട് സംസാരിക്കികയായിരുന്നു മന്ത്രി. ആദിവാസി ജനവിഭാഗത്തിന്റെ സമൂലമായ ഉന്നമനം ലക്ഷ്യമാക്കി, അട്ടപ്പാടിയുടെ തനത് കാര്‍ഷിക സാംസ്‌കാരിക പൈതൃകം തിരിച്ചു കൊണ്ടുവരുന്നതിനും ആദിവാസി ഗോത്ര സമൂഹത്തിന്റെ സമഗ്ര പുരോഗതിക്കുമായി നടപ്പിലാക്കുന്ന പദ്ധതിയാണ് മില്ലറ്റ് വില്ലേജ്. മണ്ണാര്‍ക്കാട് എം എല്‍ എ അഡ്വ. എന്‍ ഷംസുദ്ദീന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പദ്ധതിയുടെ ഭാഗമായി രൂപീകരിക്കപ്പെട്ട ആദിവാസി കര്‍ഷക ഉത്പാദക കമ്പനിയുടെ ഓഹരി പത്രിക വിതരണ ഉദ്ഘാടനം മുന്‍ കൃഷിവകുപ്പ് മന്ത്രി അഡ്വ. വി. എസ് സുനില്‍കുമാറും ജൈവ സാക്ഷ്യപത്ര വിതരണ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മരുതി മുരുകനും നിര്‍വഹിച്ചു.
Leave a Reply