ഇന്ത്യന്‍ റബ്ബറിനെയും റബ്ബറുത്പന്നമേഖലയെയും വിപണികളില്‍ പരിചയപ്പെടുത്തുന്നതിനും വ്യാപാരസാധ്യതകള്‍ മെച്ചപ്പെടുത്തുന്നതിനുമായി റബ്ബര്‍ബോര്‍ഡ് കഴിഞ്ഞ ഒക്‌ടോബറില്‍ ആരംഭിച്ച വെര്‍ച്വല്‍ ട്രേഡ് ഫെയറിന്റെ (വി.റ്റി.എഫ്.) രണ്ടാം സീസണ്‍ 2022 ഏപ്രില്‍ മാസത്തില്‍ ആരംഭിക്കും. റബ്ബറിനും റബ്ബറുത്പന്നങ്ങള്‍ക്കും ആഭ്യന്തര-അന്താരാഷ്ട്ര വിപണികളില്‍ പ്രോത്സാഹനം നല്‍കുന്നതിനായി ഒരുക്കിയിട്ടുള്ള ചെലവു കുറഞ്ഞ ഒരു ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമാണ് വി.റ്റി.എഫ്. https://vtf.rubberboard.org.in/rubberboard എന്നതാണ് വി.റ്റി.എഫ്.-ല്‍ പ്രവേശിക്കുന്നതിനുള്ള ലിങ്ക്. ഈ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിലൂടെ ട്രേഡ് ഫെയര്‍ സേവനം രജിസ്റ്റര്‍ ചെയ്ത് ഒരു വര്‍ഷക്കാലത്തേക്ക് ലഭ്യമായിരിക്കും. സ്റ്റാളുകള്‍ ബുക്കു ചെയ്യാന്‍ താല്‍പര്യമുള്ളവര്‍ക്ക് ്vtf2021@rubberboard.org.in എന്ന വിലാസത്തില്‍ റബ്ബര്‍ബോര്‍ഡിന്റെ മാര്‍ക്കറ്റ് പ്രൊമോഷന്‍ ഡിവിഷനുമായി ബന്ധപ്പെടാവുന്നതാണ്.
Sunday, 11th June 2023
Leave a Reply