വെജിറ്റബിള്‍ ആന്‍ഡ് ഫ്രൂട്ട് പ്രമോഷന്‍ കൗണ്‍സില്‍ ജില്ലയില്‍ കഴിഞ്ഞ വര്‍ഷം സംസ്ഥാന ഹോര്‍ട്ടി കള്‍ച്ചര്‍ പദ്ധതി പ്രകാരം 1.40 കോടി രൂപ ലഭ്യമാക്കിയതായി അധികൃതര്‍ അറിയിച്ചു. പ്രത്യേക കാര്‍ഷിക മേഖല പദ്ധതി പ്രകാരം വയനാട് ജില്ലയ്ക്ക് അനുവദിച്ച 16.66 ലക്ഷം രൂപയും കര്‍ഷകര്‍ക്ക് വിതരണം ചെയ്തു. സംസ്ഥാന സര്‍ക്കാരിന്റെ തനതു ഫണ്ടില്‍ നിന്നും 7.40 ലക്ഷം രൂപയും ലഭ്യമാക്കി. 2019-20 വര്‍ഷത്തില്‍ കര്‍ഷകര്‍ക്കുള്ള സബ്‌സിഡി, സ്വാശ്രയ കര്‍ഷക വിപണികളുടെ അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്ക് വിവിധ ജില്ലകൾക്ക് 54 ലക്ഷം രൂപയാണ് വി.എഫ്.പി.സി.കെ വഴി ലഭ്യമാക്കിയത്. കാര്‍ഷിക വിള ഇന്‍ഷൂറന്‍സില്‍ കര്‍ഷക വിഹിതമായ പ്രീമിയം ഇനത്തില്‍ 50 ലക്ഷം രൂപ ഇന്‍ഷൂറന്‍സ് കമ്പനിക്ക് നല്‍കിയിട്ടുണ്ട്. 77 ലക്ഷം രൂപയുടെ വിവിധ ധനസഹായങ്ങള്‍ സംസ്ഥാനതലത്തില്‍ ഉടന്‍ വിതരണം ചെയ്യുന്നതിനും നടപടികള്‍ പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.
Sunday, 3rd December 2023
Leave a Reply