കേരളത്തിലെ ഏറ്റവും വലിയ കാര്‍ഷിക മേളയ്ക്ക് തിരുവനന്തപുരത്ത് തിരിതെളിഞ്ഞു. പുത്തരിക്കണ്ടം മൈതാനിയില്‍ മേളയുടെ ഉദ്ഘാടനം നടനും എം.പിയുമായ സുരേഷ് ഗോപി നിര്‍വ്വഹിച്ചു. ചടങ്ങില്‍ റെഡ് എഫ്.എം കേരള ഹെഡ് പ്രദീപ്, തിരുവനന്തപുരം സ്റ്റേഷന്‍ ഹെഡ് വരുണ്‍ ശങ്കര്‍, പ്രോഗ്രാമിംഗ് ഹെഡ് പാര്‍വ്വതി, സിസ്സയുടെ ജനറല്‍ സെക്രട്ടറി ഡോ. സുരേഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
റെഡ് എഫ്.എം സംഘടിപ്പിക്കുന്ന ഈ മേളയില്‍ പന്ത്രണ്ടായിരം ചതുരശ്ര അടിയുള്ള പ്രദര്‍ശന വേദിയാണ് കാര്‍ഷികപ്രദര്‍ശനത്തിന് മാത്രമായി മാറ്റിവച്ചിട്ടുള്ളത്. ഇതില്‍ എണ്ണായിരം ചതുരശ്ര അടിയില്‍ കേരളഗ്രാമം ഒരുക്കിയിരിക്കുന്നു. നെല്‍വലുകളുടെ ചെറു മാതൃകകള്‍, നാഗരുകാവ് കാളവണ്ടി, കുടിലുകള്‍, ജലചലിതചക്രങ്ങള്‍ എന്നിവ കാണികളെ പഴയകാല ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകും.
നാലായിരം ചതുരശ്ര അടയില്‍ കാര്‍ഷിക വിളകള്‍, ആധുനിക ടെക്‌നോളജി ഉപയോഗിച്ചുള്ള കൃഷിരീതി, കൃഷി അനുബന്ധ ഫോട്ടോ പ്രദര്‍ശനം, എന്നിവയാണ് ഒരുക്കിയിട്ടുള്ളത്. വിവിധ തരത്തിലുള്ള നൂറ് കണക്കിന് ചെടികള്‍, വൃക്ഷത്തൈകള്‍, പഴവര്‍ഗ്ഗങ്ങള്‍, കിഴങ്ങുവിളകള്‍, മൃഗങ്ങള്‍, അപൂര്‍വ്വ ഇനത്തില്‍പ്പെട്ട പൂക്കളുടെ പ്രദര്‍ശനം തുടങ്ങിയവ പ്രധാന ആകര്‍ഷണമാകുന്ന മേള കേരളത്തിലെതന്നെ ആദ്യ സമ്പൂര്‍ണ്ണ കാര്‍ഷികമേളയാകും.
മേളയുടെ ഭാഗമായി ഒരുക്കുന്ന ഭക്ഷ്യ മേളയില്‍ വൈവിധ്യമാര്‍ന്ന അന്താരാഷ്ട്ര, നാടന്‍ വിഭവങ്ങള്‍ ആസ്വദിക്കാം. അതോടൊപ്പം കുട്ടികളുടെ അമ്യൂസ്‌മെന്റ് പാര്‍ക്ക്, എന്നിവയും മേളയിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങളാണ്. മേള 2018' മെയ് 20 ന് സമാപിക്കും.
Leave a Reply