തൃശ്ശൂര്‍ ജില്ലയില്‍ കേരള കാര്‍ഷിക സര്‍വകലാശാലയുടെ കീഴിലുള്ള സെന്‍ട്രല്‍ ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടും ഡിപ്പാര്‍ട്‌മെന്റ് ഓഫ് ഫ്‌ളോറികള്‍ചര്‍ ആന്‍ഡ് ലാന്‍ഡ്‌സ്‌കേപ്പിങ്ങും സംയുക്തമായി ഒക്ടോബര്‍ ഒന്നാം തീയതി ‘ഓര്‍ക്കിഡ് കൃഷിരീതി’ യെ കുറിച്ച് ഒരു ഏകദിന ട്രെയിനിങ് പരിപാടി സംഘടിപ്പിക്കുന്നു. വെള്ളാനിക്കരയിലെ ഫ്‌ളോറികള്‍ച്ചര്‍ ആന്‍ഡ് ലാന്‍ഡ്‌സ്‌കേപ്പിങ് ഡിപ്പാര്‍ട്‌മെന്റില്‍ വച്ച് രാവിലെ 10 മുതല്‍ വൈകിട്ട് 4 മണി വരെയാണ് ട്രെയിനിങ്. ട്രെയിനിങ് ഫീസ് 500 രൂപ. രജിസ്റ്റര്‍ ചെയ്യുവാനായി 04872371104 എന്ന നമ്പരില്‍ വിളിക്കാവുന്നതാണ്.
Saturday, 2nd December 2023
Leave a Reply