ആലപ്പുഴ ജില്ലയിലെ കഞ്ഞിക്കുഴി കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സെപ്റ്റംബര്‍ 1 മുതല്‍ 6 വരെ കരപ്പുറം ഓണവിസ്മയം 2022 കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് അങ്കണത്തില്‍ വച്ച് നടത്തുന്നു. ഇതിനോടനുബന്ധിച്ച് വിപണന സ്റ്റാളുകള്‍, ജൈവ പച്ചക്കറികള്‍, ഓണപ്പൂക്കള്‍, കലാ-കായിക മത്സരങ്ങള്‍ തുടങ്ങിയവയും സംഘടിപ്പിക്കുന്നു.…
കന്നുകാലികള്‍ക്കുളള വന്ധ്യതാ നിവാരണ ക്യാമ്പ്
Published on :കമുകിന്‍കോട് മൃഗാശുപത്രിയുടെ ആഭിമുഖ്യത്തില്‍ കന്നുകാലികള്‍ക്കുളള വന്ധ്യതാ നിവാരണ ക്യാമ്പ് ഇന്ന് (ആഗസ്റ്റ് 26) രാവിലെ 10 മണി മുതല്‍ 11 മണി വരെ ശാസ്താംതലയിലും 11.30 മുതല്‍ 12.30 വരെ അരങ്ങലിലും ഉച്ചയ്ക്ക് 2 മണി മുതല്‍ 3 മണി വരെ കമുകിന്‍കോട് മൃഗാശുപത്രിയിലും വച്ച് നടത്തുന്നു. മൂന്നില്‍ കൂടുതല്‍ കൃത്രിമ ബീജ സങ്കലനം നടത്തിയിട്ടുളള …
കാണം വില്‍ക്കാതോണമുണ്ണാം – നാടന്‍ വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിപണനവും: ത്രിദ്വിന പരിശീലന പരിപാടി
Published on :തിരുവനന്തപുരം വെളളായണി കാര്‍ഷിക കോളേജില്‍ വച്ച് ഈ മാസം 29,30,31 (ആഗസ്റ്റ് 29, 30,31) തീയതികളിലായി കാണം വില്‍ക്കാതോണമുണ്ണാം – നാടന്‍ വിളകളില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങളും വിപണനവും എന്ന വിഷയത്തില്‍ ത്രിദ്വിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. പരിശീലഫീസ് 1000 രൂപയാണ്. താല്‍പ്പര്യമുളളവര്‍ പേരും ഫോണ്‍ നമ്പരും 953911517 എന്ന ഫോണ്‍ നമ്പരിലേക്ക് വാട്ട്‌സാപ്പ് സന്ദേശം …
കാര്‍ഷിക നിര്‍ദ്ദേശങ്ങള്‍
Published on :* നെല്‍പ്പാടങ്ങളില്‍ നെല്‍ച്ചെടിയെ ബാധിക്കുന്ന പോളരോഗം കണ്ടുവരുന്നുണ്ട്. പാടങ്ങളില്‍ നെല്‍ച്ചെടിയുടെ കടഭാഗത്തു നിന്ന് തുടങ്ങുന്ന പൊളളിയ പോലുളള പാടുകളാണ് ഈ രോഗത്തിന്റെ ലക്ഷണം. ഓലയുടെ പോളയുടെ മുകളില്‍ കാണുന്ന ഈ പാടുകള്‍ രോഗം അധികരിക്കുമ്പോള്‍ ഇലകളിലേക്കു വ്യാപിക്കുകയും ഇലകള്‍ കരിഞ്ഞു പോകുകയും ചെയ്യുന്നു. ഈരോഗം ബാധിക്കാതിരിക്കാനുളള മുന്‍കരുതലായി ട്രൈക്കോഡെര്‍മ ഏക്കറിന് ഒരു കിലോ എന്ന കണക്കില്‍ …
ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങൾ വിൽപ്പനക്ക്.
Published on :മലപ്പുറം ജില്ലയിലെ ആതവനാട് (കഞ്ഞിപ്പുര) സ്ഥിതിചെയ്യുന്ന സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ജില്ലാ പഞ്ചായത്ത് കോഴി വളര്‍ത്തല്‍ കേന്ദ്രത്തിലെ ഹാച്ചറിയിൽ വിരിയിച്ചെടുത്ത പ്രധാനപ്പെട്ട എല്ലാ വാക്‌സിനേഷനുകളും പൂർത്തിയാക്കിയ മൂന്ന് മാസം പ്രായമുള്ള ഗ്രാമശ്രീ കോഴിക്കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ഇളവനുസരിച്ച് നിശ്ചയിച്ചിട്ടുള്ള തുകയായ ഒന്നിന് കേവലം 140/- രൂപ എന്ന നിരക്കിൽ വില്പന 24/08/2022 മുതല്‍ സ്റ്റോക്ക് തീരുന്നതു വരെ നടക്കുന്നു. …
പേ വിഷബാധ നിയന്ത്രണം എന്ന വിഷയത്തിൽ ഓൺലൈൻ ക്ലാസ്.
Published on :ഫാം ഇൻഫർമേഷൻ ബ്യുറോയുടെ നേതൃത്വത്തിൽ പേ വിഷബാധ നിയന്ത്രണം എന്ന വിഷയത്തിൽ 25/ 8 / 2022 നു രാവിലെ 11 മണിക്ക് ഓൺലൈൻ ക്ലാസ് നടക്കുന്നു .പ്രസ്‌തുത ക്ലാസ് ഫാം ഇൻഫർമേഷൻ ബ്യുറോയുടെ ഫേസ് ബുക്ക് പേജിലൂടെ തത്സമയ പ്രക്ഷേപണം ഉണ്ടായിരിക്കും. ഈ വിഷയത്തിൽ ക്ലാസ് നയിക്കുന്നത് ഡോ ദീപ പി എം അസ്സോസിയേറ്റ് …