ആലപ്പുഴ ജില്ലയിലെ ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനംവന്യജീവി വകുപ്പ് നല്‍കുന്ന വനമിത്ര അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 25000 രൂപയും ഫലകവുമാണ് അവാര്‍ഡായി നല്‍കുന്നത്. പരിസ്ഥിതിയും ജൈവ വൈവിധ്യവും പരിരക്ഷിക്കുന്നതും വര്‍ദ്ധിപ്പിക്കുന്നതുമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയില്‍ നിന്നും ഒരു അവാര്‍ഡ് വീതം നല്‍കും. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിട്ടുള്ള ജില്ലയിലെ വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധ സംഘടനകള്‍, കര്‍ഷകര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നിന്ന് ലഭിക്കുന്ന നിശ്ചിത മാതൃകയിലുള്ള അപേക്ഷയും പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടും സഹിതം ആലപ്പുഴ സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍ ഓഫീസില്‍ നല്‍കണം. മുന്‍വര്‍ഷങ്ങളില്‍ അവാര്‍ഡ് ലഭിച്ചവര്‍ അര്‍ഹരല്ല. അവസാന തീയതി ഓഗസ്റ്റ് 16. കൂടുതല്‍ വിവരങ്ങള്‍ക്ക് 0477 2246034 എന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply