Tuesday, 30th November 2021

മഴയുള്ള പ്രദേശങ്ങളിലെ തെങ്ങിന്‍ തോട്ടങ്ങളില്‍ രണ്ടാംഘട്ട രാസവളപ്രയോഗം നടത്തുവാനുള്ള സമയമാണിത്. തെങ്ങൊന്നിന് 650 ഗ്രാം യൂറിയ 1300 ഗ്രാം റോക്ക് ഫോസ്‌ഫേറ്റ് , 1300 ഗ്രാം മ്യൂറേറ്റ് ഓഫ് പൊട്ടാഷ് എന്ന തോതില്‍ ചേര്‍ത്തുകൊടുക്കാവുന്നതാണ്. കൂടാതെ തെങ്ങിനെ വ്യാപകമായി ബാധിച്ചുവരുന്ന ചെന്നീരൊലിപ്പ് രോഗത്തിനെതിരെ ജാഗ്രത പാലിക്കേണ്ടതാണ്. തെങ്ങിന്റെ തടിയില്‍ കാണുന്ന വിള്ളലുകളിലൂടെ ചുവപ്പുകലര്‍ന്ന തവിട്ടു നിറത്തിലുള്ള കറ ഒലിച്ചിറങ്ങുന്നുണ്ടോ എന്ന് ശ്രദ്ധിക്കണം. ഇത് ഉണങ്ങി കറുപ്പു നിറത്തിലെ പാടുകളായും കാണാറുണ്ട്. ചെന്നീലൊരിക്കുന്ന ഭാഗത്തെ തൊലി ചെത്തിമാറ്റിയ ശേഷം മുറിപ്പാടുകളില്‍ ബോര്‍ഡോ പേസ്റ്റ് പുരട്ടുക. ഒന്നുരണ്ടു ദിവസത്തിനുശേഷം ചൂടുള്ള കോള്‍ട്ടാര്‍ പുരട്ടുക. ഹെക്‌സാകൊണാസോള്‍ 25 മില്ലി 25 ലിറ്റര്‍ വെള്ളത്തില്‍ കലക്കി തടത്തിലെ മണ്ണ് കുതിരത്തക്ക വിധത്തില്‍ ഒഴിക്കുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *