Saturday, 27th July 2024

സംസ്ഥാനത്തു ഭൂമി തരംമാറ്റത്തിനുള്ള അപേക്ഷകള്‍ തീര്‍പ്പാക്കുന്നതിനായി ആര്‍.ഡി.ഒ. ഓഫിസുകള്‍ കേന്ദ്രീകരിച്ച് അദാലത്തുകള്‍ നടത്തുമെന്നു റവന്യൂ മന്ത്രി കെ. രാജന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ജനുവരി 15നു മാനന്തവാടിയില്‍ ആരംഭിച്ചു ഫെബ്രുവരി 17ന് ഫോര്‍ട്ട്‌കൊച്ചിയില്‍ അവസാനിക്കത്തക്ക വിധമാണ് സംസ്ഥാനത്തെ 27 ആര്‍.ഡി.ഒ. ഓഫിസുകളിലുമായി അദാലത്ത് സംഘടിപ്പിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുഴുവന്‍ അദാലത്തുകളിലും റവന്യൂ വകുപ്പ് മന്ത്രി നേരിട്ട് പങ്കെടുക്കും. ആദ്യഘട്ടമായി സൗജന്യ തരം മാറ്റത്തിന് അര്‍ഹതയുളള അപേക്ഷകളാണ് അദാലത്തിലൂടെ തീര്‍പ്പാക്കുക. 25 സെന്റ് വരെ വിസ്തൃതിയുളള ഭൂമിക്കാണ് സൗജന്യത്തിന് അര്‍ഹതയുളളത്. ഓരോ ആര്‍.ഡി.ഒ ഓഫീസുകളിലും 2023 ഡിസംബര്‍ വരെ കുടിശ്ശിക ആയ ഇത്തരത്തിലുളള എല്ലാ അപേക്ഷകളും അദാലത്തിലേക്ക് പരിഗണിക്കും. അപേക്ഷ സമര്‍പ്പിച്ചിട്ടുളളവര്‍ അക്ഷയ കേന്ദ്രവുമായി ബന്ധപ്പെട്ട് തങ്ങളുടെ അപേക്ഷകള്‍ അദാലത്തില്‍ പരിഗണിക്കപ്പെടുമോ എന്ന് ഉറപ്പാക്കേണ്ടത് അദാലത്തില്‍ പങ്കെടുക്കേണ്ടതുമാണ്. അദാലത്തില്‍ തീര്‍പ്പാക്കുന്ന അപേക്ഷകളുടെ തരം മാറ്റ ഉത്തരവുകള്‍ അന്നേ ദിവസം തന്നെ വിതരണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *