* പക്ഷികളില്‍ അസാധാരണ മരണനിരക്ക് കണ്ടാല്‍ അടുത്തുള്ള മൃഗാശുപത്രിയെ അറിയിക്കേണ്ടതാണ്.
* പക്ഷിപ്പനിയുടെ വൈറസുകള്‍ 60 ഡിഗ്രി സെല്‍ഷ്യസില്‍ ചൂടാക്കുമ്പോള്‍ നശിക്കും. അതിനാല്‍ ഇറച്ചി, മുട്ട നന്നായി വേവിച്ചു മാത്രം ഭക്ഷിക്കുക.
* ഇറച്ചിയും മുട്ടയും കൈകാര്യം ചെയ്തു കഴിഞ്ഞാല്‍ കൈകള്‍ സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം.
* രോഗാണുബാധയുള്ള പ്രദേശങ്ങളിലെ പക്ഷികളെ കൈകാര്യം ചെയ്യുമ്പോള്‍ വ്യക്തി സുരക്ഷാ ഉപാധികളായ മാസ്‌കും കൈയുറയും ധരിച്ചിട്ടുണ്ടെന്ന് ഉറപ്പാക്കുക.
* 2% സോഡിയം ഹൈഡ്രോക്‌സൈഡ് ലായനി, പൊട്ടാസ്യം പെര്‍മാംഗനേറ്റ് ലായനി, കുമ്മായം എന്നിവ അണുനശീകരണത്തിനായി ഉപയോഗിക്കാവുന്നതാണ്.
Thursday, 12th December 2024
Leave a Reply