ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, തിരുവനന്തപുരം 2021-2022 ല്‍ ഡിജിറ്റല്‍ വീഡിയോ മത്സരത്തിന് (ടി.വി.ചാനല്‍ വിഭാഗം) എന്‍ട്രികള്‍ ക്ഷണിക്കുന്നു. പ്രൊഫഷണല്‍ വിഭാഗത്തില്‍ കേരളത്തിലെ അംഗീകൃത ടി.വി.ചാനലുകളില്‍, 2020 – 2021 ല്‍ ജൈവകൃഷി എന്ന ആശയം ഉള്‍ക്കൊണ്ട് സംപ്രേക്ഷണം ചെയ്ത വീഡിയോയുടെ സംവിധായകരാണ് ഇതിനായി അപേക്ഷിക്കേണ്ടത്. സംപ്രേക്ഷണം ചെയ്ത ചാനലിന്റെ ലോഗോയും, വാട്ടര്‍മാര്‍ക്കും, വീഡിയോയില്‍ ഉണ്ടായിരിക്കണം, പ്രസ്തുത വീഡിയോ, സംപ്രേക്ഷണം ചെയ്ത ദിവസവും ചാനലില്‍ സംപ്രേക്ഷണം ചെയ്തു എന്ന് ചാനല്‍ മേധാവിയുടെ സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം. കേരളത്തിനുള്ളിലുളള ലൊക്കേഷന്‍ ആയിരിക്കണം. ഒന്നാം സമ്മാനം 25,000/- രൂപയും, രണ്ടാം സമ്മാനം 20,000/- രൂപയും, മൂന്നാം സമ്മാനം 15,000/- രൂപയുമാണ്. എന്‍ട്രികള്‍ ലഭിക്കേണ്ട അവസാന തീയതി ഫെബ്രുവരി 18 ആണ്. എന്‍ട്രികള്‍ അയയ്ക്കേണ്ട വിലാസം : എഡിറ്റര്‍, കേരളകര്ഷകന്, ഫാം ഇന്‍ഫര്‍മേഷന്‍ ബ്യൂറോ, കവടിയാര്‍, തിരുവനന്തപുരം – 695003 എന്ന വിലാസത്തില്‍ ഹാര്‍ഡ് ഡിസ്ക്, പെന്‍ഡ്രൈവ് വഴി നേരിട്ടോ അല്ലെങ്കില്‍ fibshortfilmcontest@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 – 2314358, 9383470289 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക.
Leave a Reply