Friday, 18th October 2024

ക്ഷീരവികസന വകുപ്പിന്‍്‌റെ കീഴിലുള്ള ഓച്ചിറ ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന വികസന കേന്ദ്രത്തില്‍ വച്ച് 2024 ആഗസ്റ്റ് 12 മുതല്‍ 24 വരെ 10 ദിവസങ്ങളിലായി ‘ക്ഷീരോത്പന്ന നിര്‍മ്മാണ പരിശീലന’ പരിപാടി സംഘടിപ്പിച്ചിരിക്കുന്നു. താല്‍പ്പര്യമുള്ള ക്ഷീരകര്‍ഷകര്‍ക്കും സംരംഭകര്‍ക്കും ഓച്ചിറ ക്ഷീരപരിശീലന കന്ദ്രം മുഖേന നേരിട്ട് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കായി പരിശീലനം പരിമിതപ്പെടുത്തിയിരിക്കുന്നു. കഴിഞ്ഞ 3 വര്‍ഷങ്ങളിലെപ്പോഴെങ്കിലും ഇതേ പരിശീലനത്തില്‍ ഓഫ് ലൈന്‍ ആയി പങ്കെടുത്തിട്ടുള്ളവര്‍ക്ക് ഈ പരിശീലനത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. രജിസ്‌ട്രേഷന്‍ ഫീസ് 135/ രൂപ. പരിശീലനാര്‍ത്ഥികള്‍ 2024 ആഗസ്റ്റ് 9-ന് വൈകുന്നരം 5 മണിക്ക് മുമ്പായി 8089391209, 0476-2698550 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെട്ട് പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. പരിശീലനത്തില്‍ പങ്കടുക്കുന്നവര്‍ ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് പരിശീലനത്തിനെത്തുമ്പോള്‍ ഹാജരാക്കേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *