കാട്ടുപൂച്ചയിൽ നിന്നുള്ള കടിയേറ്റതിലൂടെ പേവിഷബാധയേറ്റാണ് കൊല്ലം സ്വദേശി മരിച്ചതെന്ന് മൃഗസംരക്ഷണ വകുപ്പിന്റെ സംസ്ഥാന റഫറൽ ലബോറട്ടറിയായ തിരുവനന്തപുരം പാലോട് S I A D ( STATE INSTITUTE FOR ANIMAL DISEASES) ൽ സ്ഥിരീകരിച്ചു. ഇക്കഴിഞ്ഞ മെയ് 12 നായിരുന്നു കൊല്ലം സ്വദേശി പനി, ഛർദ്ദിൽ , വെള്ളവും ആഹാരവുമിറക്കാനുള്ള ബുദ്ധിമുട്ട് തുടങ്ങിയ ലക്ഷണങ്ങളുമായി പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ചികിൽസ തേടിയത്. 14 ന് മരണപ്പെട്ടു. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ജൂൺ 14 ന് പാലോട് സിയാദിൽ ലഭിച്ച തലച്ചോറിന്റെ സാമ്പിൾ പരിശോധനയിലാണ് പേവിഷബാധ സ്ഥിരീകരിച്ചത്. കാട്ടുപൂച്ചയിൽ നിന്നും കടിയേറ്റിരുന്നുവെന്ന് നേരത്തേ സ്ഥിരീകരിച്ചിരുന്നു.
Tuesday, 29th April 2025
Leave a Reply