കുടുംബശ്രീ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസേഴ്‌സ് കമ്പനി ലിമിറ്റഡ് (കേരള ചിക്കന്‍) പാലക്കാട് ജില്ലയില്‍ ബ്രോയിലര്‍ കോഴി ഫാമുകള്‍ ആരംഭിക്കുന്നതിന് ജില്ലയിലെ കുടുംബശ്രീ/ ഓക്‌സിലറി ഗ്രൂപ്പുകള്‍ക്ക് അപേക്ഷിക്കാം. 1000-5000 കോഴികളെ പരിപാലിക്കുന്ന ഫാമുകളാണ് ആരംഭിക്കേണ്ടത്. നിലവില്‍ ലൈസന്‍സോടുകൂടി പ്രവര്‍ത്തിക്കുന്ന ഫാമുകള്‍ക്കു മുന്‍ഗണന ലഭിക്കും. നിശ്ചിത മാതൃകയിലുള്ള അപേക്ഷാ ഫോറം പൂരിപ്പിച്ച് ഫെബ്രുവരി 29 ന് വൈകിട്ട് 5 -നകം ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപന ഓഫീസില്‍ നല്‍കണമെന്ന് ഡിസ്ട്രിക്ട് മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. അപേക്ഷ ഫോറത്തിനും വിശദവിവരങ്ങള്‍ക്കും കുടുംബശ്രീ സി.ഡി.എസ് ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു.
Thursday, 12th December 2024
Leave a Reply