റബ്ബര്‍ബോര്‍ഡ് നടപ്പിലാക്കി വരുന്ന വിവിധ തൊഴിലാളി ക്ഷേമപദ്ധതികളുടെ ആനുകൂല്യങ്ങള്‍ സ്വന്തം റബ്ബര്‍ത്തോട്ടങ്ങളില്‍ സ്വയം ടാപ്പുചെയ്യുന്ന ചെറുകിടകര്‍ഷകര്‍ക്കുകൂടി ലഭ്യമാകും. സ്വന്തം പേരിലോ കൂട്ടുടമസ്ഥതയിലോ ജീവിതപങ്കാളിയുടെ പേരിലോ ഒരു ഹെക്ടറില്‍ കൂടാതെ വിസ്തൃതിയുള്ളതും റെയിന്‍ഗാര്‍ഡുചെയ്തതുമായ റബ്ബര്‍തോട്ടങ്ങളില്‍ ഒരു വര്‍ഷമായി കുറഞ്ഞത് 100 റബ്ബര്‍ മരങ്ങളെങ്കിലും സ്വയം ടാപ്പുചെയ്്തുവരുന്ന കര്‍ഷകര്‍ക്കാണ് ഈ ആനുകൂല്യം ലഭിക്കുക. കുട്ടികളുടെ വിദ്യാഭ്യാസത്തിനുള്ള ആനുകൂല്യങ്ങള്‍; ചികിത്സാധനസഹായം, പുതിയ ഭവനനിര്‍മ്മാണത്തിനുള്ള ധനസഹായം, ഇന്‍ഷ്വറന്‍സ് പദ്ധതി, വനിതാടാപ്പര്‍മാര്‍ക്കുള്ള വിവാഹധനസഹായം, പ്രസവാനുകൂല്യം തുടങ്ങി റബ്ബര്‍ബോര്‍ഡ് നടപ്പാക്കിവരുന്ന തൊഴിലാളി ക്ഷേമപദ്ധതികളിലേക്കെല്ലാം സ്വന്തം തോട്ടങ്ങളില്‍ സ്വയം ടാപ്പുചെയ്യുന്ന ചെറുകിടകര്‍ഷകര്‍ക്കും അപേക്ഷ നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബ്ബര്‍ബോര്‍ഡിന്റെ റീജിയണല്‍ ഓഫീസുകളുമായോ കേന്ദ്ര ഓഫീസിലെ ലേബര്‍ വെല്‍ഫെയര്‍ ഡിവിഷനുമായോ 0481 2301231-336 എന്ന ഫോണ്‍ നമ്പരിലോ ബന്ധപ്പെടുക.
Sunday, 29th January 2023
Leave a Reply