റബ്ബറുത്പാദന പ്രോത്സാഹനപദ്ധതിയില്‍ അംഗങ്ങളാകാത്ത കര്‍ഷകര്‍ക്ക് 2022 നവംബര്‍ 30 വരെ രജിസ്റ്റര്‍ ചെയ്യാന്‍ അവസരമുണ്ടായിരിക്കുന്നതാണ്. ഇതിനായി നിശ്ചിത ഫോറത്തില്‍ അടുത്തുള്ള റബ്ബറുത്പാദക സംഘത്തില്‍ അപേക്ഷ നല്‍കണം. അപേക്ഷയോടൊപ്പം അപേക്ഷകന്റെ ഫേട്ടോ, റബ്ബര്‍ നില്‍ക്കുന്ന സ്ഥലത്തിന്റെ തന്നാണ്ട് കരം അടച്ച രസീത്, ബാങ്ക് പാസ്ബുക്കിന്റെ കോപ്പി എന്നിവയോടൊപ്പം ആധാര്‍ കാര്‍ഡ്്്്്, പാന്‍ കാര്‍ഡ്്്, പാസ്്്‌പോര്‍ട്ട്്്, ഡ്രൈവിങ് ലൈസന്‍സ് എന്നിവയില്‍ ഏതിന്റെയെങ്കിലും കോപ്പിയും ഹാജരാക്കണം. പദ്ധതിയില്‍ നേരത്തെ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ സ്ഥലത്തിന്റെ തന്നാണ്ട് കരമടച്ചതിന്റെ രസീത് ഹാജരാക്കി രജിസ്‌ട്രേഷന്‍ പുതുക്കേണ്ടതാണ്. പുതുതായി പദ്ധതിയില്‍ ചേരുന്നവരുടെ, 2022 ജൂലൈ 01 മുതലുള്ള പര്‍ച്ചേസ്/സെയില്‍സ് ബില്ലുകള്‍ മാത്രമേ സഹായധനത്തിന് പരിഗണിക്കുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുള്ള റബ്ബര്‍ബോര്‍ഡ് ഓഫീസുമായോ 0481 2576622 എന്ന റബ്ബര്‍ബോര്‍ഡ് കോള്‍ സെന്റര്‍ ഫോണ്‍ നമ്പരുമായോ ബന്ധപ്പെടുക.
Tuesday, 31st January 2023
Leave a Reply