Friday, 18th October 2024

കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വ്വീസ്/അറ്റകുറ്റപ്പണികള്‍ക്ക് ഏകദിനക്യാമ്പുകള്‍

Published on :

2024-25 വര്‍ഷത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കാര്‍ഷിക യന്ത്രവല്‍ക്കരണം കൈതാങ്ങ് (Support to Farm Mechanization) എന്ന പദ്ധതിയില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വ്വീസ്/അറ്റകുറ്റപ്പണികള്‍ക്ക് ഏകദിനക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ കാര്‍ഷിക എഞ്ചിനീയറിംഗ് ഓഫീസ് നേതൃത്വം നല്‍കിയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുത്ത് റിപ്പയര്‍ ചെയ്ത് ഉപയോഗക്ഷമമാകുന്ന ചെറിയ ഇടത്തര കാര്‍ഷിക യന്ത്രങ്ങള്‍ക്ക് …

വനമിത്ര അവാര്‍ഡ്

Published on :

ജൈവവൈവിധ്യ സംരക്ഷണ രംഗത്തെ അനുകരണീയ പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന വനം വന്യജീവി വകുപ്പ് 2024-25 വര്‍ഷത്തില്‍ വനമിത്ര അവാര്‍ഡ് നല്‍കുന്നു. 25,000 രൂപയും ഫലകവുമടങ്ങുന്നതാണ് അവാര്‍ഡ്. കണ്ടല്‍ക്കാടുകള്‍, കാവുകള്‍, ഔഷധ സസ്യങ്ങള്‍, കാര്‍ഷികം, ജൈവവൈവിധ്യം മുതലായവ പരിരക്ഷിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് ഓരോ ജില്ലയില്‍നിന്നും ഒരു അവാര്‍ഡ് വീതം നല്‍കും. തിരുവനന്തപുരം ജില്ലയിലെ താല്‍പര്യമുള്ള വ്യക്തികള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സന്നദ്ധസംഘടനകള്‍, …

ബിവി 380 കോഴിക്കുഞ്ഞുങ്ങള്‍ 160 രൂപ നിരക്കില്‍

Published on :

തൃശ്ശൂര്‍ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ ഈ മാസം 27 ന് ബിവി 380 കോഴിക്കുഞ്ഞുങ്ങള്‍ 160 രൂപ നിരക്കില്‍ വില്പന ആരംഭിക്കുന്നതാണ്. ബുക്കിങ്ങിനായി 9400483754 എന്ന നമ്പറില്‍ രാവിലെ 10 മണി മുതല്‍ 4 മണി വരെ ബന്ധപ്പെടാവുന്നതാണ്.…

ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് : ഏകദിന പരിശീലനം

Published on :

വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍ ഈ മാസം 29ന് രാവിലെ 9.30 മുതല്‍ 4.30 വരെ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ് 500 രൂപ. താല്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 8891540778 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക.…

സുരക്ഷിതമായ പാലുല്‍പാദനം; പരിശീലനം നടത്തും

Published on :

 

ക്ഷീരവികസന വകുപ്പിന് കീഴിലുള്ള പത്തനംതിട്ട ജില്ലയിലെ അടൂര്‍
അമ്മകണ്ടകരയില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരസംരംഭകത്വ വികസന കേന്ദ്രത്തില്‍
ക്ഷീരകര്‍ഷകര്‍ക്കായി ‘സുരക്ഷിതമായ പാലുല്‍പാദനം എന്ന വിഷയത്തില്‍ ആഗസ്റ്റ്
മാസം 29, 30 തീയതികളിലായി 2 ദിവസത്തെ പരിശീലനം നടത്തുന്നു. കൂടുതല്‍
വിവരങ്ങള്‍ക്ക് 9447479807, 9496332048 എന്നീ ഫോണ്‍ നമ്പറുകളില്‍ വിളിക്കുകയോ
വാട്‌സാപ്പ് ചെയ്‌തോ ട്രെയിനിങ്ങില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.…

ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ്; ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കും

Published on :

 

വെള്ളായണി കാര്‍ഷിക കോളേജ് ട്രെയിനിങ് സര്‍വീസ് സ്‌കീമിന്റെ ആഭിമുഖ്യത്തില്‍
ഈ മാസം 29ന് രാവിലെ 9.30 മുതല്‍ 4.30 വരെ ബഡ്ഡിങ്, ഗ്രാഫ്റ്റിംഗ്, ലയറിങ് എന്ന
വിഷയത്തില്‍ ഏകദിന പരിശീലന പരിപാടി നടത്തുന്നു. പരിശീലന ഫീസ ് 500 രൂപ.
താല്പര്യമുള്ളവര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനായി 8891540778 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക.

 …

തെങ്ങിന്‍ തൈകള്‍ വില്‍പനക്ക്

Published on :

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ, മണ്ണുത്തി കാര്‍ഷിക സാങ്കേതിക വിജ്ഞാന
കേന്ദ്രത്തില്‍, അത്യുല്‍പാദന ശേഷിയുള്ള തെങ്ങിന്‍ തൈകളായ കോമാടന്‍ 130 രൂപ
നിരക്കിലും, WCT 120 രൂപ നിരക്കിലും (മൊത്തം 350 എണ്ണം) വില്‍പനയ്ക്ക് ലഭ്യമാണ്.
ബുക്കിങ്ങ് ഉണ്ടായിരിക്കുന്നതല്ല.

 …

കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും

Published on :

 

കൃഷിവകുപ്പ് സംസ്ഥാനത്ത് 2000 ഓണച്ചന്ത നടത്തും. പൊതുവിപണിയില്‍
കാര്‍ഷികോത്പന്നങ്ങള്‍ക്ക് വിലവര്‍ധിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് എല്ലാ
ഗ്രാമപ്പഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ പരിധിയിലും കുറഞ്ഞത് ഒരു
ഓണവിപണിയെങ്കിലും നടത്താന്‍ കൃഷിമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍
തീരുമാനിച്ചത്. 1076 വിപണി കൃഷിവകുപ്പ് നേരിട്ടും 160 എണ്ണം വി.എഫ്.പി.സി.കെ.വഴിയും
764 എണ്ണം ഹോര്‍ട്ടികോര്‍പ്പ് വഴിയുമാണ് നടത്തുക. സെപ്റ്റംബര്‍ 11 മുതല്‍ …

നാടന്‍ കോഴികളെ വിതരണം ചെയ്തു

Published on :

 

തളിപ്പുഴ: കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റിയുടെ ആദിവാസി ഉപജീവന സഹായ പദ്ധതിയുടെ ഭാഗമായി തളിപ്പുഴ കരിന്തണ്ടന്‍ നഗറില്‍ നാടന്‍ കോഴികളെ വിതരണം ചെയ്തു. തെരഞ്ഞെടുത്ത ഉപഭോക്താക്കള്‍ക്ക് വേണ്ടിയാണ് പ്രസ്തുത പരിപാടി സംഘടിപ്പിച്ചത്. സര്‍വ്വകലാശാല സംരംഭകത്വ വിഭാഗം അസോസിയേറ്റ് പ്രൊഫ. ഡോ. ജസ്റ്റിന്‍ ഡേവിസ് കോഴികളെ വിതരണം ചെയ്തു. മൂപ്പന്‍ മണി മീന്‍ചാല്‍, …

മണ്ണ് അറിവ് പരിശീലന പരിപാടി സംഘടിപ്പിച്ചു

Published on :

 

മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെയും, കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പിന്റെയും നേതൃത്വത്തില്‍ മണ്ണ് അറിവ്, എന്ന നാമധേയത്തില്‍ മണ്ണ് പരിശോധനാടിസ്ഥാനത്തിലുള്ള വളപ്രയോഗവും സംയോജിത പോഷക പരിപാലനവും എന്നിവയെ കുറിച്ചുള്ള അവബോധം വളര്‍ത്തുക എന്ന ലക്ഷ്യത്തോടെ നടത്തിയ ബ്ലോക്ക് തല ക്യാമ്പയിന്റെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് …