Friday, 18th October 2024

കേരള കാര്‍ഷിക സര്‍വ്വകലാശാലയുടെ കീഴിലുള്ള ഇ-പഠന കേന്ദ്രം (സെന്റര്‍ ഫോര്‍
ഇ-ലേണിംഗ്) ‘പഴം-പച്ചക്കറി സംസ്‌കരണവും വിപണനവും’ എന്ന ഓണ്‍ലൈന്‍
സര്‍ട്ടിഫിക്കറ്റ് കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. കോഴ്‌സിന്റെ ദൈര്‍ഘ്യം മൂന്ന്
മാസമാണ്. താല്‍ര്യമുള്ളവര്‍ക്ക് www.celkau.in എന്ന വെബ്‌സൈറ്റിലെ ‘ഓണ്‍ലൈന്‍
സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്’ എന്ന ലിങ്കില്‍ നിന്നും രജിസ്‌ട്രേഷന്‍ ഫോറം പൂരിപ്പിച്ചു
സമര്‍പ്പിക്കാവുന്നതാണ്. 50% മാര്‍ക്കോടുകൂടി എസ്.എസ്.എല്‍.സി/ തത്തുല്ല്യ വിദ്യാഭ്യാസമാണ് ഏറ്റവും കുറഞ്ഞ യോഗ്യത. 2024 സെപ്റ്റംബര്‍ 11, ബുധനാഴ്ച്ച ആരംഭിക്കുന്ന ഈ കോഴ്‌സിലേക്ക് രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തിയ്യതി 2024 സെപ്റ്റംബര്‍ 10 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04872438567, 04872438565

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *