Friday, 18th October 2024

2024-25 വര്‍ഷത്തില്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കാര്‍ഷിക യന്ത്രവല്‍ക്കരണം കൈതാങ്ങ് (Support to Farm Mechanization) എന്ന പദ്ധതിയില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് കാര്‍ഷിക യന്ത്രങ്ങളുടെ സര്‍വ്വീസ്/അറ്റകുറ്റപ്പണികള്‍ക്ക് ഏകദിനക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. ജില്ലയിലെ കാര്‍ഷിക എഞ്ചിനീയറിംഗ് ഓഫീസ് നേതൃത്വം നല്‍കിയാണ് ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നത്. ക്യാമ്പില്‍ പങ്കെടുത്ത് റിപ്പയര്‍ ചെയ്ത് ഉപയോഗക്ഷമമാകുന്ന ചെറിയ ഇടത്തര കാര്‍ഷിക യന്ത്രങ്ങള്‍ക്ക് സേവന വേതനം കൊടുക്കേണ്ടതില്ല. സര്‍വ്വീസ് ചെയ്യുമ്പോള്‍ ആവശ്യമായി വരുന്ന ചെറിയ സ്‌പെയര്‍ പാര്‍ട്‌സുകള്‍ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് തന്നെ വാങ്ങി പ്രവര്‍ത്തനക്ഷമമാക്കുന്നതാണ്. സര്‍വ്വീസ് ആവശ്യമായി വരുന്ന വലിയ മെഷിനുകളായ ട്രാക്ടര്‍, കമ്പൈന്‍ ഹാര്‍വെസ്റ്റര്‍ എന്നിവയുടെ സ്‌പെയര്‍ പാര്‍ട്‌സുകള്‍ക്കും, സേവനവേതനത്തിനും കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് സബ്‌സിഡി സഹായം നല്‍കുന്നതാണ്. ഒരു ജില്ലയില്‍ ഇരുപത് ക്യാമ്പുകളാണ് വിഭാവനം ചെയ്തിരിക്കുന്നത്. 2024 സെപ്റ്റംബര്‍ മാസം ഒന്നാം ഘട്ടവും, 2025 ജനുവരി മാസം രണ്ടാംഘട്ടവുമായാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9447462572 എന്ന ഫോണ്‍ നമ്പരില്‍ ബന്ധപ്പെടുക.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *