ലക്ഷണങ്ങള്‍:
1) ഇഞ്ചിയുടെ തണ്ടില്‍, മണ്ണിനോട് ചേര്‍ന്ന ഭാഗത്ത് വെള്ളത്തില്‍ കുതിര്‍ന്നത് പോലെയുള്ള ലക്ഷണം കാണാം. ഈ ഭാഗം പിന്നീട് മൃദുവായി ചീഞ്ഞു പോവുകയും ചെയ്യും.
2) രോഗബാധയേറ്റ ഭാഗങ്ങള്‍ ചീഞ്ഞ് ദുര്‍ഗന്ധം വമിക്കുകയും രോഗം ബാധിച്ച ഇഞ്ചിയുടെ കാണ്ഡങ്ങള്‍ മൃദുവായി തീരുകയും ചെയ്യുന്നു.
നിയന്ത്രണ മാര്‍ഗങ്ങള്‍ :
ട്രൈക്കോഡര്‍മ സമ്പുഷ്ട ജൈവവളം നടുന്ന സമയത്ത് ചേര്‍ത്ത് കൊടുക്കുക. വിത്ത് മാങ്കോസെബ് ഉപയോഗിച്ച് പരിചരിക്കുക.കോപ്പര്‍ ഓക്‌സി ക്‌ളോറൈഡ് 2 ഗ്രാം ഒരു ലിറ്റര്‍ എന്ന തോതില്‍ ലായനിയാക്കി വെള്ളത്തില്‍ /ബോര്‍ഡോമിശ്രിതം മേയ് ജൂണ്‍ മാസങ്ങളിലും ഓഗസ്റ്റ് സെപ്റ്റംബര്‍ മാസങ്ങളിലും തളിക്കണം.രോഗം നന്നായി ബാധിച്ച സസ്യങ്ങള്‍ പിഴുത് കളയുക.മാങ്കോസെബ് 3 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ ലായനിയാക്കി തടത്തില്‍ഒഴിച്ച് കൊടുക്കുക.കൃഷി സംബന്ധമായ സംശയങ്ങള്‍ക്ക് വിളിക്കേണ്ട ടോള്‍ ഫ്രീ നമ്പര്‍ : 1800 425 1661
Thursday, 12th December 2024
Leave a Reply