സെപ്റ്റംബര്‍ മാസം മൃഗസംരക്ഷണ വകുപ്പ് പേവിഷ പ്രതിരോധ കുത്തിവയ്പ് മാസമായി ആചരിക്കുകയാണ്. എല്ലാ വര്‍ഷവും ഈ പ്രതിരോധ കുത്തിവയ്പ് യജ്ഞം സെപ്റ്റംബര്‍ മാസത്തില്‍ നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി എല്ലാ വളര്‍ത്തു നായ്ക്കള്‍ക്കും സെപ്റ്റംബര്‍ 15-നകം സൗജന്യ നിരക്കായ 30 രൂപ അടച്ച് പ്രതിരോധ കുത്തിവയ്പ്പ് നല്‍കി വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് അടുത്തുളള മൃഗാശുപത്രിയുമായി ബന്ധപ്പെടുക.
Thursday, 12th December 2024
Leave a Reply