പ്രളയകാലത്തെ പ്രതിസന്ധികള്‍ തരണം ചെയ്യുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ 2020-2021 സാമ്പത്തിക വര്‍ഷം ക്ഷീരവികസന വകുപ്പിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടില്‍ കന്നുകാലികളെ സംരക്ഷിക്കുന്നതിനായി ചമ്പക്കുളം ബ്‌ളോക്കില്‍ നെടുമുടി ഗ്രാമപഞ്ചായത്തില്‍ ചെമ്പുംപുറം ക്ഷീരസംഘത്തിന്റെ 15 സെന്റ് സ്ഥലത്ത് നിര്‍മ്മിച്ച മള്‍ട്ടിപര്‍പ്പസ് എലിവേറ്റഡ് കമ്മ്യൂണിറ്റി കാറ്റില്‍ ഷെഡിന്റെ ഉദ്ഘാടനം മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിച്ചു. 108 പശുക്കളെ സംരക്ഷിക്കുന്നതിനുള്ള മേല്‍ കെട്ടിട സമുച്ചയം സ്ഥാപിക്കുന്നതോടുകൂടി കുട്ടനാട് താലൂക്കിലെ നെടുമുടി ഗ്രാമ പഞ്ചായത്തിലുള്ള 108 പശുക്കളെ പ്രളയദുരിതത്തില്‍ നിന്നും സംരക്ഷിക്കുന്നതിന് സാധിക്കുന്നതാണ്. ഈ ഷെഡില്‍ തന്നെ ബാക്കി വരുന്ന സ്ഥലത്ത് ജനറേറ്റര്‍, വിശ്രമമുറി എന്നിവയും ലിഫ്റ്റ് സംവിധാനവും ഒരുക്കിയിട്ടുണ്ട്്. ചാണകം, മൂത്രം എന്നിവ സംഭരിക്കുന്നതിനായി ടാങ്കും ഉണ്ട്്. പശുക്കളുടെ സംരക്ഷണത്തിനായി ഗ്രില്‍ സംവിധാനവും ഒരുക്കിയിട്ടുണ്ട്്. അതുപോലെ തന്നെ ഏറ്റവും താഴത്തെ നിലയില്‍ പാല്‍ സംഭരണം, പാല്‍ പരിശോധന മുറികള്‍, സംഘം ഓഫീസ്, യോഗം കൂടുന്നതിനുള്ള മുറികള്‍ കാലിത്തീറ്റ ഗോഡൗണ്‍ എന്നിവയും നിര്‍മ്മിച്ചിട്ടുണ്ട്.
Thursday, 12th December 2024
Leave a Reply