റബ്ബര്‍ബോര്‍ഡിന്റെ കീഴിലുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ് (എന്‍.ഐ.ആര്‍.റ്റി.) റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നനിര്‍മ്മാണത്തില്‍ ഫെബ്രുവരി 09 മുതല്‍ 11 വരെ രാവിലെ 10 മണി മുതല്‍ മൂന്നു ദിവസത്തെ ഓണ്‍ലൈന്‍ പരിശീലനം നല്‍കുന്നു. റബ്ബര്‍പാലില്‍നിന്നുള്ള ഉത്പന്നങ്ങളുടെ നിര്‍മ്മാണമേഖലയിലെ സാധ്യതകള്‍, ലാറ്റക്‌സ് കോമ്പൗണ്ടിങ്, എം.എസ്.എം.ഇ. (മൈക്രോ, സ്‌മോള്‍ & മീഡിയം എന്റര്‍പ്രൈസസ്) പദ്ധതികള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളിച്ചുകൊണ്ടുള്ള ഓണ്‍ലൈന്‍ പരിശീലനം നടത്തും. പരിശീലനം സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്ക് 0481 – 2353127 എന്ന ഫോണ്‍ നമ്പറിലോ 04812353201 എന്ന വാട്‌സ്ആപ്പ് നമ്പറിലോ ബന്ധപ്പെടാം.
Leave a Reply