
മണ്ണും മനുഷ്യനും തമ്മിലുള്ള ഊഷ്മളമായ കാര്‍ഷിക സംസ്കാരം വീണ്ടെടുക്കാന്‍ കുട്ടികളും പാടത്തിറങ്ങി. കൃഷിവകുപ്പും വിദ്യാഭ്യാസവകുപ്പും ചേര്‍ന്ന് നടപ്പാക്കുന്ന പാഠം ഒന്ന് പാട ത്തേക്ക് പദ്ധതിയുടെ ഭാഗമായാ ണ് ഞാറ്റുപാടത്തേക്ക് കുട്ടികളും ഇറങ്ങിയത്. നെല്ലിന്‍റെ പിറന്നാ ളായ കന്നിമാസത്തിലെ മകം നാളില്‍ സംസ്ഥാനത്തെ എല്ലാ സ്കൂളുകളും നെല്‍കൃഷിയുമായി ബന്ധപ്പെട്ട വിവിധ കാര്‍ഷിക മുറകളില്‍ വിദ്യാര്‍ത്ഥികളെ പങ്കെടുപ്പിക്കാന്‍ നിര്‍ദ്ദേശമുണ്ട യായിരുന്നു. കൃഷി, പൊതുവി ദ്യാഭ്യാസ വകുപ്പുകളാണ് പാഠം ഒന്ന് പാടത്തേക്ക് പദ്ധതിക്ക് നേതൃത്ത്വം നല്‍കിയത്. നില മൊരുക്കല്‍, ഞാറുനടീല്‍, വിത്തു വിതയ്ക്കല്‍ തുടങ്ങിയ പ്രവൃത്തി കളാണ് സ്കൂളുകളിലെ കാര്‍ ഷിക ക്ലബ്ബുകളുടെ നേതൃത്വ ത്തില്‍ നടത്തുക. കേരള കാര്‍ ഷിക സര്‍വ്വകലാശാലയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും പദ്ധതിയോട് സഹകരിക്കുന്നു. വിദ്യാര്‍ ത്ഥികളുടെ കായികശേഷി വര്‍ദ്ധിപ്പിക്കുന്നതോടൊപ്പം അന്യ മായ കാര്‍ഷികസംസ്കാരത്തെ വിദ്യാര്‍ത്ഥികളിലൂടെ തിരിച്ചു പിടിക്കുന്നതിനും പദ്ധതി ലക്ഷ്യം വെക്കുന്നു.
പനങ്കണ്ടി പാടശേഖരത്തില്‍ നടത്തിയ പരിപാടി വാര്‍ഡ് മെമ്പര്‍ ഹസീന ഷാഹുല്‍ ഹമീദ് ഉദ്ഘാ ടനം ചെയ്തു. കൃഷി ഓഫീസര്‍ അനില്‍കുമാര്‍, അധ്യാപികമാരായ സുധാമണി, ലിഷ, പാടശേഖര സെക്രട്ടറി ബാലഗോപാലന്‍, ജെയിംസ്, പനങ്കണ്ടി ഗവണ്‍മെന്‍റ് ഹൈസ്കൂളിലെയും കാക്കവയല്‍ ഗവ.ഹൈസ്കൂളിലെയും വിദ്യാര്‍ ത്ഥികളും പങ്കെടുത്തു. മുട്ടില്‍ ഗ്രാമപഞ്ചായത്തിലെ മറ്റ് സ്കൂളു കളില്‍ നെല്‍കൃഷിയെക്കുറിച്ച് ചര്‍ച്ചകളും സെമിനാറുകളും നട ത്തി.
Leave a Reply