Saturday, 20th April 2024
അമ്പലവയല്‍:  പ്രാദേശിക ഗവേഷണകേന്ദ്രം വേദിയാകുന്ന ഓര്‍ക്കിഡ് പൂഷ്പമേളയില്‍ വിസ്മയമൊരുക്കി  ഓക്‌സി ഫാം. ജൈവ വസ്തുക്കള്‍ കൊണ്ട് വ്യത്യസ്ത തരത്തിലുളള പൂക്കളും, ബൊക്കകളും, അലങ്കാര വസ്തുക്കളും അണിനിരത്തുകയാണ് പെരുമ്പാവൂരില്‍ നിന്നും വന്നെത്തിയ വര്‍ഗ്ഗീസും സംഘവും. ചോളത്തിന്റെ പൂവ്,  സോല എന്നിവയാണ് പൂക്കളുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്നത്. സ്ത്രീകള്‍ക്ക് വരുമാനം എന്ന രീതിയില്‍ തുടങ്ങിയ ഫാമില്‍ ഇന്ന്  പത്ത് പേരടങ്ങുന്ന സംഘമാണ് പ്രവര്‍ത്തിക്കുന്നത്.  150/- രൂപ മുതല്‍ 1500/- രൂപ വരെയാണ് ഉല്പന്നത്തിന്റെ  വിപണന വില. ചോളത്തിന്റെ പൂവിലെ ജലാംശം പൂര്‍ണ്ണമായും നീക്കം ചെയ്ത് ചായം മുക്കി സൂര്യപ്രകാശത്തില്‍ ഉണക്കി വിപണിയില്‍ എത്തുന്ന ഈ അലങ്കാര ഉല്‍പന്നം 4 മുതല്‍ 5 വര്‍ഷം വരെ കേടുകൂടാതിരിക്കും.ചെറിയ മൂലധനം കൊണ്ടും, ചെറുകിട സാങ്കേതിക വിദ്യയാലും പൂകൃഷി സംരഭങ്ങള്‍ തുടങ്ങുന്നവര്‍ക്ക് മാതൃകയാണ് ഓക്‌സി ഫാം. മൂന്ന് വർഷമായി പ്രവർത്തിക്കുന്ന ഈ യുവാക്കൾ എല്ലാ ജില്ലയിലും പരിശീലനവും സാങ്കേതിക സഹായവും നൽകാൻ തയ്യാറാണന്ന് ഇതിന് നേതത്വം നൽകുന്ന അഞ്ചംഗ സംഘം പറഞ്ഞു. സജി ഐസക്, അർജുൻ ശശികുമാർ , ജിപ്സൺ ജോർജ് ,ബാലമുരുകൻ എന്നിവർ ചേർന്നാണ് 2015 ൽ സംരംഭം തുടങ്ങിയത്.രാജ്യത്ത് എല്ലായിടത്തും പ്രദർശനത്തിനും വിപണനത്തിനുമായി പോകാറുണ്ട്. ചെന്നൈയിലും ബാംഗ്ളൂരിലും സ്ഥിരമായി പോകാറുണ്ടന്നും ഇവർ പറഞ്ഞു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *