കാര്‍ഷിക ഉത്പന്നങ്ങള്‍ മൂല്യാധിഷ്ഠിത വസ്തുക്കളാക്കി മാറ്റി പോഷകമൂല്യങ്ങള്‍ ഉണ്ടാക്കി ഉപയോഗിക്കാം. കേരളത്തില്‍ അടുത്തകാലത്ത് പ്രചരിച്ച ഒരു പഴവര്‍ഗ്ഗമാണ് അത്തി. ഫൈക്കസ് റെസിമോസ് എന്ന ശാസ്ത്രനാമത്തില്‍ മെറേസി കുടുംബത്തില്‍പെട്ട ബഹുശാഖിയായ പൊള്ളമരമാണ് അത്തി. ഇതിന്റെയിലകള് 85 സെ.മീ. നീളവും 45 സെ.മീ വീതിയുമുള്ളതാണ്. ഏകദേശം അഞ്ച് മുതല്‍ പത്ത് മീറ്റര്‍വരെ ഉയരത്തില്‍ വളരുന്ന ഒരു തണല്‍വൃക്ഷമാണ്. പാല് ഇലതണ്ടിലും തടിയിലയിലുമുണ്ടാകുന്നു. നാട്ടിലെ നാടന്‍ അത്തി 15 മീറ്റര്‍ ഉയരത്തിലും ചെറിയ ഇലകളും ധാരാളം കായ്കളും പക്ഷികളുടേയും ജന്തുക്കളുടേയും ഭക്ഷണമായിട്ടാണ് അത്തിപ്പഴത്തെ കാണുന്നത്. കൊമ്പുകള്‍ നട്ടും വിത്തുമുളപ്പിച്ചും വേരില്‍ നിന്നും തൈകള്‍ ഉണ്ടാകുന്നു. പക്ഷിമൃഗാദികള്‍ക്ക് പ്രിയങ്കരമായ ഒരു ഭക്ഷണപദാര്‍ത്ഥമാണ് അത്തിപ്പഴം. നാടന്‍ അത്തിയാണ് മരുന്നുകള്‍ക്ക് ഉപയോഗിക്കുന്നത്. വേര്, തൊലി, കായ്, ഇല എന്നിവ പ്രധാനമായും ഉപയോഗിച്ചുവരുന്നു.
അത്തിപ്പഴം സംസ്ക്കരിച്ചാല്‍ പല ഭക്ഷ്യവസ്തുക്കള്‍ ഉണ്ടാക്കാം. എല്ലാത്തിനും ക്ഷമയുടെ ഒരു വിശേഷം ഉണ്ടായിരിക്കണം. മിക്ക സമയവും കായ ഉണ്ടായിക്കൊണ്ടേയിരിക്കും. തടിയില്‍ തൂങ്ങിക്കിടക്കുന്ന ഒരു മരമാണ് അത്തി. മൂപ്പെത്തിയാല്‍ കായയുടെ നിറം പച്ചയില്‍നിന്നും മങ്ങുന്നതായി കാണാം. മുറിച്ചാല്‍ നേരിയ ചുവപ്പ് ഉള്ളില്‍ കാണാം. കൂടാതെ കായയുടെ ഉള്ളില്‍ രോമങ്ങള്‍ പോലെ ഉണ്ടായിരിക്കും. അത്തി നാല്പ്പാമരത്തില് പെട്ടതാണ്.
Thursday, 12th December 2024
Leave a Reply