Friday, 18th October 2024

 

കേരള ഗ്രോ ബ്രാന്‍ഡ് ലഭിച്ച ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനായി സംസ്ഥാനത്തുടനീളം എല്ലാ ജില്ലകളിലും ഓരോ കേരള ബ്രാന്‍ഡഡ് ഷോപ്പുകളും കേരള ഗ്രോ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളും കൃഷിവകുപ്പ് അനുവദിച്ചിട്ടുണ്ട്. അത്തരത്തില്‍ കൃഷിവകുപ്പ് ആരംഭിക്കുന്ന കേരളഗ്രോ ബ്രാന്‍ഡഡ് ഷോപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം എറണാകുളം വൈറ്റിലയില്‍ സഹൃദ ഫാര്‍മേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷനില്‍ വച്ച് നടത്തപ്പെടുന്നു. ആഗസ്റ്റ് 23ന് വൈകിട്ട് മണിക്ക് തൃക്കാക്കര എം.എല്‍.എ, ഉമ തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് കേരള ബ്രാന്‍ഡ് ഷോപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിര്‍വഹിക്കുന്നു. ബ്രാന്‍ഡഡ് ഉല്‍പന്നങ്ങള്‍ക്ക് പുറമേ ജൈവ ഉല്‍പ്പന്നങ്ങള്‍ക്ക് മാത്രമായി പ്രത്യേക വിഭാഗവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കര്‍ഷകര്‍ക്ക് മികച്ച വരുമാനവും വിപണിയില്‍ പോഷക സമൃദ്ധമായ ഭക്ഷണവും ലഭ്യമാക്കുവാന്‍ ലക്ഷ്യമിട്ടാണ് കേരള ബ്രാന്‍ഡഡ് ഷോപ്പ് പ്രവര്‍ത്തിക്കുന്നത്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *