Saturday, 7th September 2024

തിരുവനന്തപുരം: വയനാടിന്റെ പുനരുജ്ജീവനത്തിനു കൈകോര്‍ക്കാന്‍ ഏവരും പ്രതിജ്ഞാബദ്ധരാകണമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. വയനാട് പ്രകൃതി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ വളരെ ലളിതമായ ചടങ്ങുകളോടെ സംഘടിപ്പിക്കപ്പെട്ട സംസ്ഥാനതല കര്‍ഷക ദിനാചരണവും, കര്‍ഷക അവാര്‍ഡ് വിതരണവും നിയമസഭ ആര്‍. ശങ്കര നാരായണന്‍ തമ്പി ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. കാര്‍ഷിക സംസ്‌കൃതിയുമായി നമ്മുടെ സംസ്‌കാരത്തിനുള്ള അഭേദ്യമായ ബന്ധം സൂചിപ്പിച്ചു കടന്നു വരുന്ന ചിങ്ങം ഒന്ന് ഈ വര്‍ഷം മനസുതുറന്ന് ഓണം ആഘോഷിക്കാവുന്ന മനസ്ഥിതിയില്‍ അല്ല നമ്മള്‍. വയനാട്ടിലെ ദുരന്തം നമ്മളെയാകെ ദുഃഖത്തില്‍ ആഴ്ത്തിയിരിക്കുകയാണ്. അവിടത്തെ സാധാരണ ജീവിതം തിരിച്ചു പിടിക്കുക എളുപ്പമല്ല. എല്ലാവരുടെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനത്തിലൂടെ മാത്രമേ വയനാട്ടിലെ ജനങ്ങളുടെ പുനരുജ്ജീവനം സാധ്യമാവുകയുള്ളു എന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. കര്‍ഷക സേവനങ്ങള്‍ക്ക് ഒരുക്കിയിരിക്കുന്ന ഏകജാലക സംവിധാനമായ കതിര്‍ ആപ്പിന്റെ ലോഞ്ചും തദവസരത്തില്‍ മുഖ്യമന്ത്രി നിര്‍വ്വഹിച്ചു. കേരളത്തിലെ മുന്‍ മുഖ്യമന്ത്രിയും ആദ്യശ മന്ത്രി സഭയിലെ കൃഷിവകുപ്പ് മന്ത്രിയുമായിരുന്ന സി. അച്ച്യുതമേനോന്റെ പേരില്‍ കാര്‍ഷിക മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് നല്‍കുന്ന അവാര്‍ഡ് (വൈക്കം ബ്ലോക്ക് പഞ്ചായത്ത്),കാര്‍ഷിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്ന ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിലുള്ള വ്യക്തിക്ക് നല്‍കുന്ന അവാര്‍ഡ് (ശ്രാവന്തിക എസ്.പി), മികച്ച കാര്‍!ഷിക ഗവേഷണത്തിന് ഏര്‍പ്പെടുത്തിയ എം.എസ് സ്വാമിനാഥന്‍ അവാര്‍ഡ് (ഡോ. എ ലത) അതാത് വര്‍ഷങ്ങളില്‍ കൃഷി വകുപ്പിന്റെ പ്രത്യേക പദ്ധതികള്‍ മികവോടെ നടപ്പിലാക്കിയ കൃഷി ഭവനു നല്‍കുന്ന അവാര്‍ഡ് (പുതൂര്‍ കൃഷിഭവന്‍) എന്നിങ്ങനെ 5 പുതിയ അവാര്‍ഡുകള്‍ ഉള്‍പ്പെടെ 61 അവാര്‍ഡുകളില്‍ സംസ്ഥാന തലത്തില്‍ വിജയികളായവരെ വേദിയില്‍ ആദരിച്ചു. മുതിര്‍ന്ന കര്‍ഷകനായ ഗംഗാധരന്‍ പി, കര്‍ഷക തൊഴിലാളിയായ നെല്‍സണ്‍ പി എന്നിവരെയും യോഗത്തില്‍ ആദരിച്ചു. കൃഷി വകുപ്പ് മന്ത്രി പി. പ്രസാദ് അധ്യക്ഷനായ ചടങ്ങില്‍, ഭക്ഷ്യ പൊതു വിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍കുമാര്‍, ങഘഅ മാരായ ആന്റണി രാജു, കെ. ആന്‍സലന്‍, ജില്ലാ പഞ്ചായത്ത് പ്രെസിഡന്റ് ഡി. സുരേഷ് കുമാര്‍, കൃഷി വകുപ്പ് ഡയറക്ടര്‍ അദീല അബ്ദുള്ള ഐഎഎസ്, സ്‌പെഷ്യല്‍ സെക്രട്ടറി പ്രശാന്ത് എന്‍.ഐ.എ.എസ്, മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് ഡയറക്ടര്‍ സാജു കെ. സുരേന്ദ്രന്‍ ഐ.ഇ.എസ്, മാറ്റ് കൃഷിവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *