Tuesday, 3rd October 2023
കൽപ്പറ്റ: ഇന്ത്യയിൽ ഉല്പാദിപ്പിക്കുന്ന ആകെ കാപ്പിയുടെ നാലിലൊന്നും ഉല്പാദിപ്പിക്കുന്ന വയനാട് ജില്ലയിലെ കർഷകരെ സഹായിക്കുന്നതിന് പ്രായോഗിക ഇടപെടലുമായി കിൻഫ്ര .സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ  വ്യവസായ  വാണിജ്യ  വകുപ്പിന്റെ നേതൃത്വത്തിൽ ആദ്യഘട്ടത്തിൽ വയനാട്ടിൽ കോഫി പാർക്ക് ആരംഭിക്കും. കൽപ്പറ്റയിൽ നടന്ന ചടങ്ങിൽ വ്യവസായ – കായിക – യുവജനകാര്യ വകുപ്പ്  മന്ത്രി ഇ.പി. ജയരാജൻ പാർക്കിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു.  എൻപതിനായിരം കാപ്പി കർഷകരുള്ള വയനാട്ടിൽ  70,000 ഹെക്ടർ സ്ഥലത്ത് കാപ്പി കൃഷിയുണ്ട്. പ്രതിവർഷം 65,000 ടൺ കാപ്പിയാണ് ഈ ചെറിയ ജില്ലയിൽ നിന്ന് ഉല്പാദിപ്പിക്കുന്നത്. അന്താരാ രാഷ്ട്ര വിപണിയിൽ വയനാടൻ കാപ്പിക്ക് പ്രിയമേറെയുണ്ടങ്കിലും   വിലക്കുറവാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം.  വിളവെടുത്ത കാപ്പി ഉണക്കി ഉണ്ട കാപ്പിയാക്കിയോ പരിപ്പാക്കിയോ ആണ് കർഷകർ വിൽക്കുന്നത്. ഇങ്ങനെ വിൽക്കുമ്പോൾ പണിയിലെ വിലക്കുറവാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. ഇതിന് പരിഹാരമായി വയനാടൻ കാപ്പിയുടെ ലോകത്തെ അറിയിച്ച് പ്രത്യേകതകളോടെ ഉല്പാദനം നടത്തുന്നുവെന്ന പ്രചാരണം ചെയ്തു വിലക്കൂട്ടി വാങ്ങുകയാണ് ഒരു രീതി. കാർബൺ ഉല്പാദനം കുറച്ച്  മലിനീകരണമില്ലാത്ത പരിസ്ഥിതിയും മണ്ണൂ ഉൾപ്പെടുന്ന കാർബൺ ന്യൂട്രൽ ജില്ല എന്ന പെരുമയോടെ ഉല്പന്നം വിപണിയിലെത്തിക്കുന്നു. രണ്ടാമത്തെ രീതിയനുസരിച്ച് ഉണ്ട കാപ്പിക്കും കാപ്പി പരിപ്പിനും പകരമായി പഴുത്ത കാപ്പി വിളവെടുത്ത്   12 മണിക്കൂറിനുള്ളിൽ സംഭരണ കേന്ദ്രങ്ങളിലെത്തിച്ച്  പ്രത്യേകം സംസ്കരിച്ച് പ്രത്യേക ബ്രാൻഡിംഗിൽ  വിൽക്കുന്നു. ആദ്യഘട്ടത്തിൽ ഇതിന് മലബാർ കോഫി എന്ന് പേര് നൽകിയിട്ടുണ്ടങ്കിലും   പിന്നീട് ഈ പേര്  മാറാനിടയുണ്ട്. ഈ രണ്ട് രീതിക്കും  വ്യവസായ വാണിജ്യ വകുപ്പിന്റെ    നേതൃത്വവും  സാങ്കേതിക ഇടപെടലും ഉണ്ടാകും.  കർഷകർക്ക് പിന്തുണ നൽകുന്നതോടൊപ്പം സമാന്തരമായി   കൽപ്പറ്റക്കടുത്ത  വാര്യാട് മുമ്പ്  മെഗാ ഫുഡ്  പാർക്കിനായി ഏറ്റെടുത്ത നൂറ് ഏക്കറിൽ മാതൃക കാപ്പിതോട്ടവും സംസ്കരണ കേന്ദ്രവും  ആരംഭിക്കും. ഇതിനും കോഫി പാർക്കിനുമായി ആദ്യഘട്ടത്തിൽ സംസ്ഥാന സർക്കാർ 150 കോടി രൂപ വകയിരുത്തിക്കഴിഞ്ഞു. പ്രാരംഭ നടപടികളുടെ ഭാഗമായി ഒരു സ്പെഷൽ ഓഫീസറെയും രണ്ട് കൺസൾട്ടന്റുമാരെയും  നിയമിച്ചാണ് കോഫി പാർക്കിന് തുടക്കം കുറിച്ചത്. സംസ്ഥാന സർക്കാരിന്റെ ആയിരം ദിനങ്ങളുടെ ഭാഗമായുള്ള പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് കോഫി പാർക്കിന് തുടക്കമായത്. 

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *