റബ്ബറുത്പന്നങ്ങളുടെ വിശകലനം, റിവേഴ്‌സ് എഞ്ചിനീയറിങ് എന്നിവയില്‍ റബ്ബര്‍ബോര്‍ഡ് പ്രത്യേക പരിശീലനം നല്‍കുന്നു. ഉയര്‍ന്ന നിലവാരമുള്ള ഉപകരണങ്ങളുടെയും രാസവസ്തുക്കളുടെയും സഹായത്തോടെ റബ്ബറുത്പന്നങ്ങള്‍ വിശകലനം ചെയ്യല്‍, പോളിമറുകളെ തിരിച്ചറിയല്‍ തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള പരിശീലനം ജൂലൈ 22 മുതല്‍ 26 വരെ കോട്ടയത്തുള്ള നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റബ്ബര്‍ ട്രെയിനിങ്ങില്‍ വച്ച് നടക്കും. റബ്ബര്‍വ്യവസായം, ആര്‍&ഡി സ്ഥാപനങ്ങള്‍, ഡിഫന്‍സ് ലബോറട്ടറികള്‍ തുടങ്ങിയ മേഖലകളില്‍നിന്നുള്ളവര്‍ക്ക് പരിശീലനത്തില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9446976726 എന്ന ഫോണ്‍ നമ്പരിലോ 04812353201 എന്ന വാട്ട്‌സ് ആപ്പ് നമ്പരിലോ ബന്ധപ്പെടുക.
Leave a Reply