വാഴ
* വാഴച്ചുവട് കരിയിലയോ മറ്റ് ജൈവവസ്തുക്കളോ വിള അവശിഷ്ടങ്ങളോ ഉപയോഗിച്ച് പുതയിടുക.
* കണികജലസേചന രീതി (12 ലിറ്റര്‍ / ഒരു ദിവസം/ വാഴയൊന്നിന്) അവലംബിക്കുക
* വരള്‍ച്ച പ്രതിരോധിക്കാന്‍ വാഴയിലകളില്‍ സള്‍ഫേറ്റ് ഓഫ് പൊട്ടാഷ് ( 5 ഗ്രാം ഒരു ലിറ്റര്‍വെളളത്തില്‍) രണ്ടാഴ്ചഇടവേളകളില്‍ തളിച്ചുകൊടുക്കാവുന്നതാണ്.
* വേനല്‍ക്കാലത്ത് വാഴയിലയില്‍ ഇലപ്പേനിന്റേയും മണ്ഡരിയുടേയും ആക്രമണത്തിനു സാധ്യതയുണ്ട്. എങ്കില്‍ ഇലയുടെ അടിവശത്ത് വീഴത്തക്ക രീതിയില്‍ ഹോര്‍ട്ടിക്കള്‍ച്ചര്‍ മിനറല്‍ ഓയില്‍ 25 മില്ലി ഒരു ലിറ്റര്‍ വെളളത്തില്‍ കലക്കി തളിയ്ക്കാം. വെറ്റബിള്‍ സള്‍ഫര്‍ 2 ഗ്രാം 1 ലിറ്റര്‍ വെളളത്തില്‍ കലക്കിതളിയ്ക്കുന്നതും മണ്ഡരിക്കെതിരെ ഫലപ്രദമാണ്.
Leave a Reply