Friday, 18th September 2020

സുഭിക്ഷ കേരളം ഭക്ഷ്യോത്പാദന വര്‍ദ്ധനവിനുള്ള മഹായജ്ഞത്തിന്റെ ഭാഗമായി ജില്ലയിലെ 30 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ സമര്‍പ്പിച്ച 818.56 ലക്ഷം രൂപയുടെ പദ്ധതികള്‍ക്ക് ജില്ലാ ആസൂത്രണ സമിതി അംഗീകാരം നല്‍കി.  175 പദ്ധതികളാണ് ഇതില്‍ ഉള്‍ക്കൊള്ളുന്നത്.  കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഭക്ഷ്യ ക്ഷാമം പരിഹരിക്കുന്നതിനും സാമ്പത്തിക വളര്‍ച്ചയ്ക്കും ലക്ഷ്യമിട്ടാണ് കൃഷി മൃഗ സംരക്ഷണം ക്ഷീര വികസനം, ഫിഷറീസ് മേഖലകളില്‍ പദ്ധതികള്‍ തയ്യാറാക്കിയത്.  തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് അംഗീകാരം.  ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണ്‍ കെ.ബി.നസീമയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ എ.ഡി.എം. ഇ.മുഹമ്മദ് യൂസഫ്, ജില്ലാ ആസൂത്രണ സമിതി സര്‍ക്കാര്‍ നോമിനി സി.കെ.ശിവരാമന്‍, അംഗങ്ങളായ കെ.മിനി, അഡ്വ.ഒ.ആര്‍.രഘു, ഓമന ടീച്ചര്‍, എ.ദേകി, അനില തോമസ്, എ.എന്‍.പ്രഭാകരന്‍, വര്‍ഗീസ് മുരിയന്‍കാവില്‍, പി.ഇസ്മായില്‍, ശോഭാരാജന്‍, സി.കെ.സഹദേവന്‍, ടി.ഉഷാകുമാരി ഗ്രാമ പഞ്ചായത്ത് അസോസിയേഷന്‍ പ്രസിഡന്റ് പി.നാസര്‍, സെക്രട്ടറി പി.എ.കുര്യാക്കോസ്, ബ്ലോക്ക് പഞ്ചായത്ത് അസോസിയേഷന്‍ പ്രതിനിധി ടി.എസ്.ദിലീപ് കുമാര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ഇന്‍ ചാര്‍ജ് സുഭദ്രാ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *