
കൽപ്പറ്റ: ഖാദി ആന്റ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മീഷന്റെ സഹായത്തോടെ സെന്റർ ഫോർ യൂത്ത് ഡവലപ്പ്മെന്റിന്റെ ആഭിമുഖ്യത്തിൽ തേനീച്ച വളർത്തലിൽ ബോധവത്ക്കരണ ശിൽപ്പശാല സംഘടിപ്പിച്ചു.കൽപ്പറ്റ എംജിറ്റി ഹാളിൽ നടന്ന ശിൽപ്പശാല കൽപ്പറ്റ നഗരസഭാ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിററി ചെയർമാൻ ടി.മണി ഉദ്ഘാടനം ചെയ്തു.നബാർഡ് ഡിഡിഎം ജിഷ വടക്കുംപറമ്പിൽ അധ്യക്ഷയായിരുന്നു. തേനീച്ച വളർത്തൽ പദ്ധതിയെ കുറിച്ച് കെവി ഐ സി അസിസ്റ്റന്റ് ഡയറക്ടർ പി.എസ്.ഗണേശൻ വിശദീകരിച്ചു. തേനീച്ച വളർത്തലിന്റെ പ്രാധാന്യത്തെ കുറിച്ച് കെവി ഐ സി ജൂനിയർ എക്സിക്യൂട്ടീവ് കെ.കണ്ണൻ ക്ലാസ്സെടുത്തു.ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് ഹണിമിഷൻ പദ്ധതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 100-ഓളം പേർ ശിൽപ്പശാലയിൽ പങ്കെടുത്തു.സി വൈ ഡി ഡയറക്ടർ കെ.ജയശ്രീ, എം.ബാലകൃഷ്ണൻ, സി വൈ ഡി കോ-ഓർഡിനേറ്റർ ടി. കൃഷണൻ ശിൽപ്പശാലക്ക് നേതൃത്വം നൽകി.
Leave a Reply