Monday, 28th October 2024

കശുമാവ് തളിരിട്ട് തുടങ്ങുന്ന സമയമാണിപ്പോള്‍. ഈ സമയത്താണ് തേയിലക്കൊതുകിന്റെ ഉപദ്രവം ആരംഭിക്കുന്നത്. ആന്ത്രാക്‌നോസ് എന്ന രോഗം കൂടി ബാധിച്ചാല്‍ ഇളം തണ്ടുകളും തളിരിലകളും, പൂങ്കുലയും കരിഞ്ഞ് പോകുന്നതായി കാണാം. ഈ കുമിളിന്റെ വിത്തുകള്‍ തണ്ടില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ ആ ഭാഗത്ത് കടും തവിട്ടു നിറത്തില്‍ പാടുകള്‍ ഉണ്ടാകും. ഈ പാടില്‍ നിന്നും ഒരു ദ്രാവകം ഒലിച്ചിറങ്ങുന്നു. പിന്നീടത് ഉണങ്ങി തിളങ്ങുന്ന കട്ടയാകുന്നു. ക്രമേണ തണ്ട് ഉണങ്ങും. കശുമാവ് തളിരിടുന്ന സെപ്തംബര്‍ – ഒക്‌ടോബര്‍ മാസങ്ങളില്‍ തേയിലക്കൊതുകിനെ നിയന്ത്രിക്കുന്നതിന് വേപ്പെണ്ണ മിശ്രിതം തളിക്കുക. ആന്ത്രാക്‌നോസ് രോഗം നിയന്ത്രിക്കാന്‍ സ്യൂഡോമോണാസ് 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ തളിക്കേണ്ടതാണ്.

Leave a Reply

Leave a Reply

Your email address will not be published. Required fields are marked *