തിരുവനന്തപുരം ശ്രീകാര്യത്തുള്ള Indian Council of Agricultural Research സ്ഥാപനമായ കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രം ‘ഫലപ്രദമായ മൂലക പരിപാലനത്തിന് സസ്യ -ജല – മണ്ണ് പരിശോധന’ എന്ന വിഷയത്തില്‍ ഡിസംബര്‍ 18 മുതല്‍ 22 വരെ അഞ്ച് ദിവസത്തെ സെമിനാര്‍ സംഘടിപ്പിക്കുന്നു. പങ്കെടുക്കാന്‍ താല്പര്യമുള്ള ഗവേഷകര്‍, കൃഷി ഓഫീസര്‍മാര്‍, വിഷയ വ്യാഖ്യാന വിദഗ്ധര്‍, സാങ്കേതിക ഉദ്യോഗാര്‍ത്ഥികള്‍, സംസ്ഥാന സര്‍വകലാശാലകളിലെയും ICAR സ്ഥാപനങ്ങളിലെയും കൃഷിവിജ്ഞാന കേന്ദ്രങ്ങളിലെയും വിജ്ഞാന വ്യാപന വിദഗ്ധര്‍, സംസ്ഥാന കൃഷി വകുപ്പുകളിലെ മണ്ണ് പരിശോധനാ ലാബുകളിലെ ഉദ്യോഗസ്ഥര്‍, സ്വകാര്യ കാര്‍ഷിക ക്ലിനിക്കുകളിലെ ഉദ്യോഗസ്ഥര്‍ എന്നിവരില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. കേന്ദ്ര കിഴങ്ങു വിള ഗവേഷണ കേന്ദ്രത്തില്‍ വെച്ച് നടക്കുന്ന ഈ സെമിനാറില്‍ ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 25 പേര്‍ക്കാണ് അവസരം ലഭിക്കുന്നത്. രജിസ്റ്റര്‍ ചെയ്യാന്‍ താല്പര്യം ഉള്ളവര്‍ ഡിസംബര്‍ 11 നകം രജിസ്‌ട്രേഷന്‍ ഫീസ് ആയ 5000 രൂപയും 18% ജി എസ് ടി യും ഉള്‍പ്പെടെയുള്ള തുക ഒടുക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കായി കോഴ്‌സ് ഡയറക്ടര്‍ ആയ ഡോ. വി. രമേശുമായോ (94869 60928), ഡോ. കെ . സൂസന്‍ ജോണുമായോ ( 9446324298) ബന്ധപ്പെടുക. വെബ് സൈറ്റ് അഡ്രസ്സ് http://www.ctcri.org.
Monday, 19th January 2026






Leave a Reply