* പച്ചക്കറിവിളകളില്‍ വെളുത്ത നിറത്തില്‍ കൂട്ടമായി ഇലകളുടെ അടിവശത്ത് കണ്ടു വരുന്ന മീലിമൂട്ടകളെ നിയന്ത്രിക്കുന്നതിനായി സോപ്പ് ലായനി തളിച്ച ശേഷം 2% വേപ്പെണ്ണ എമല്‍ഷന്‍ അല്ലെങ്കില്‍ 5 മില്ലി വേപ്പെണ്ണ അധിഷ്ഠിത കീടനാശിനികള്‍ 1 ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക. അല്ലെങ്കില്‍ ലേക്കാണിസിലിയം ലാക്കാനി 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കുക
* പച്ചക്കറി വിളകളില്‍ മഗ്നീഷ്യത്തിന്റെ അഭാവം മൂലം മൂത്ത ഇലകളുടെ ഞരമ്പുകള്‍ക്കിടയില്‍ മഞ്ഞളിക്കുകയും ഞരമ്പുകള്‍ പച്ചയായിരിക്കുകയും ചെയ്യുന്നതായി കാണാം. ഈ പ്രശ്‌നം പരിഹരിക്കുന്നതിനായി 2 മുതല്‍ 5 ഗ്രാം മഗ്നീഷ്യം സള്‍ഫേറ്റ് ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലകളില്‍ തളിച്ച് കൊടുക്കാവുന്നതാണ്. മഗ്നീഷ്യം സള്‍ഫേറ്റ് ഒരിക്കലും പൊട്ടാസ്യം അടങ്ങിയിട്ടുള്ള വളങ്ങളുടെ ഒപ്പം ചേര്‍ത്ത് നല്‍കരുത്.
കാര്‍ഷിക കാലാവസ്ഥാനുബന്ധ വിവരങ്ങള്‍ക്ക് 9446093329, 9778764946 എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടുക;
Thursday, 12th December 2024
Leave a Reply