ക്യാബേജ്, കോളിഫ്‌ളവര്‍ എന്നിവയില്‍ ഇലത്തീനി പുഴുവിന്റെ ആക്രമണം ഉണ്ടായാല്‍ ആരംഭ ഘട്ടത്തില്‍ തന്നെ പുഴുവിന്റെ ആക്രമണം ബാധിച്ച ഇലകള്‍ മുട്ട, പുഴു, പ്യൂപ്പ എന്നിവയോട് കൂടിത്തന്നെ നശിപ്പിച്ചു കളയുക. കൂടാതെ വേപ്പിന്‍കുരു സത്ത് 5% തയ്യാറാക്കി തളിച്ചു കൊടുക്കുക. ആക്രമണം രൂക്ഷമാണെങ്കില്‍ രണ്ട് മില്ലി ഫ്‌ളൂബെന്റാമൈഡ് 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന് തോതിലോ അല്ലെങ്കില്‍ ക്‌ളോറാന്‍ട്രാനിലിപ്രോള്‍ മൂന്നു മില്ലി 10 ലിറ്റര്‍ വെള്ളത്തില്‍ എന്ന് തോതിലോ തളിച്ചു കൊടുക്കേണ്ടതാണ്.
വാഴയില്‍ തടതുരപ്പന്‍ പുഴുവിന്റെ ആക്രമണം മൂലം വാഴത്തടയിലുള്ള ദ്വാരങ്ങളിലൂടെ നിറമില്ലാത്ത ജെല്ലി പോലുള്ള ദ്രാവകം ഊറി വരുന്നതായി കാണാം. ഇവയുടെ ആക്രമണം മൂലം വാഴക്കൈകള്‍ ഒടിഞ്ഞു തൂങ്ങുകയും വാഴക്കുലകള്‍ പാകമാകാതെ ഒടിഞ്ഞുവീഴാനും കാരണമാകുന്നു. ഇവയെ നിയന്ത്രിക്കുന്നതിനായി മൂന്ന് മുതല്‍ അഞ്ച് മാസം പ്രായമാകുമ്പോള്‍ ഇലപ്പോളകള്‍ക്കിടയില്‍ വേപ്പിന്‍ പിണ്ണാക്ക് 50 ഗ്രാം ഒരു വാഴയ്ക്ക് എന്ന തോതില്‍ ഇട്ടു കൊടുക്കുക. ഉണങ്ങി തുടങ്ങുന്ന ഇലകള്‍ മുറിച്ചു മാറ്റുക. വാഴത്തടയില്‍ ബ്യുവേറിയ ബസിയാന പുരട്ടി കെണി വയ്ക്കുക അല്ലെങ്കില്‍ ബ്യുവേറിയ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിച്ചു കൊടുക്കുക.കീടബാധ രൂക്ഷമാണെങ്കില്‍ ക്വിനാല്‍ഫോസ് രണ്ടു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് ഇലക്കവിളുകളില്‍ വീഴത്തക്കവിധം തളിക്കുക.
Leave a Reply